യൂറോ കപ്പും കോപാ അമേരിക്കയും നീട്ടിവച്ചു
ലണ്ടന്‍: യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ കീഴില്‍ നടക്കുന്ന യൂറോ കപ്പും കോപാ അമേരിക്ക ടൂര്‍ണമെന്റും മാറ്റിവച്ചു. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാലാണ് രണ്ട് ടൂര്‍ണമെന്റുകളും മാറ്റിവെച്ചത്.
കഴിഞ്ഞ ദിവസം യൂറോപ്യന്‍ ഫുട്ബോള്‍ അധികൃതരും ആധിത്യം വഹിക്കുന്ന രാജ്യത്തെ പ്രതിനിധികളും തമ്മില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ടൂര്‍ണമെന്റ് നീട്ടാന്‍ തീരുമാനം എടുത്തത്. ഈ വര്‍ഷം ജൂണിലായിരുന്നു യൂറോ കപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം മറികടക്കണമെങ്കില്‍ കാലതാമസം എടുക്കുമെന്നതിനാലാണ് ടൂര്‍ണമെന്റ് മാറ്റാന്‍ നിര്‍ബന്ധിതരായത്.
യൂറോപ്പിലെ എല്ലാ ഫുട്ബോള്‍ ലീഗുകളും കൊവിഡ് ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്നു. ഇത് വീണ്ടും തുടങ്ങുകയാണെങ്കില്‍ ഒരുപക്ഷെ യൂറോ കപ്പിന്റെ സമയത്തായിരിക്കും നടക്കുക. അതിനാല്‍ യൂറോപ്യന്‍ ലീഗുകള്‍ പൂര്‍ത്തിയാക്കാന്‍ ജൂണ്‍ വരെ യുവേഫ സമയം നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷം ജൂണിലായിരിക്കും യൂറോ കപ്പ് വീണ്ടും നടത്തുക.
യൂറോപ്യന്‍ സോക്കര്‍ ഗവേണിങ് ബോഡിയുടെ 55 അംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ടൂര്‍ണമെന്റ് മാറ്റാനുള്ള തീരുമാനം എടുത്തത്. ചരിത്രത്തിലാദ്യമാണ് യൂറോ കപ്പിന്റെ ഫൈനല്‍ സ്റ്റേജ് മാറ്റി വെക്കുന്നത്. ആംസ്റ്റര്‍ഡാം, ബാകു, ബില്‍ബാവോ, ബുക്കാറസ്റ്റ്, ബുഡാപെസ്റ്റ്, കോപന്ഹേഗന്, ഡബ്ലിന്‍, ഗ്ലാസ്ഗോ, ലണ്ടന്‍, മ്യൂണിക്, റോം, സെന്റ് പീറ്റേഴ്സ് ബര്‍ഗ് എന്നിവിടങ്ങളിലായിരിക്കും യൂറോ കപ്പ് നടക്കുക. കൊവിഡ് വ്യാപനം നിയന്ത്രിതമാകാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം നടത്താനിരുന്ന കോപാ അമേരിക്ക ടൂര്‍ണമെന്റും മാറ്റിവച്ചു. അടുത്ത വര്‍ഷം ജൂണിലായിരിക്കും കോപാ അമേരിക്കയും നടക്കുക. അര്‍ജന്റീന, കൊളംബിയ എന്നീ രാജ്യങ്ങളാണ് കോപാ അമേരിക്കക്ക് വേദിയാകുന്നത്. ഇരു രാജ്യങ്ങളും ടൂര്‍ണമെന്റ് മാറ്റുന്നതിന് സമ്മതം അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."