ജെ.ഡി.എസിലെയും എല്‍.ജെ.ഡിയിലെയും അണികളില്‍ ചോര്‍ച്ചയ്ക്ക് വഴിയൊരുക്കും
പാലക്കാട്: ദേശീയ തലത്തില്‍ സോഷ്യലിസ്റ്റുകളുടെ പുനരേകീകരണ മുദ്രാവാക്യവുമായി സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും സംഘടനകളും കോണ്‍ഗ്രസ് അനുകൂല നിലപാടിലേയ്ക്ക് നീങ്ങുന്നത്് ഇടത് മുന്നണി ഘടകകക്ഷികളായ ജനതാദള്‍ (എസ്), ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടീ അണികളില്‍ ചോര്‍ച്ചക്ക് വഴിയൊരുക്കും. അടുത്തിടെ, മന്ത്രി ക്യഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍-എസിലേയും വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക്ദളിലെ അണികളും ചില സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരും രാജിവച്ച്് രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
വരുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ കൊടുക്കാന്‍ ആര്‍.എല്‍.എസ്.പിയുടെ സംസ്ഥാനസമിതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. രാഷ്ട്രീയ ജനതാദള്‍, രാഷ്ട്രീയ ലോക്‌സമതാപാര്‍ട്ടി, സമാജ് വാദി ജനതാപാര്‍ട്ടി, തുടങ്ങിയ സംഘടനകളുടെ കേരളഘടകങ്ങളും യു.ഡി.എഫിനെ അനുകൂലിച്ച് നിലപാടെടുത്ത് രംഗത്ത് എത്തിയത് ജെ.ഡി.എസിലേയും എല്‍.ജെ.ഡിയിലേയും അണികളുടെ ചോര്‍ച്ചയ്ക്ക് വഴി ഒരുക്കുന്നുണ്ട്.
ശബരിമല വിഷയത്തില്‍ ബോധപൂര്‍വം സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചതായി ആര്‍.എല്‍.എസ്.പി ഉള്‍പ്പടെയുള്ള ജനത പരിവാറുകാര്‍ ആരോപിക്കുന്നുണ്ട്. സ്ത്രീകള്‍ സ്വയം സന്നദ്ധരായി ശബരിമലയില്‍ എത്തുന്നതിനെ സുപ്രീംകോടതി വിധിയുടെ പഞ്ചാത്തലത്തില്‍ ഇവര്‍ എതിര്‍ക്കുന്നുമില്ല. ശബരിമല ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ചില നിലപാടുകളില്‍ ഇടത് മുന്നണിയില്‍ നില്‍ക്കുന്ന ജനത പരിവാര്‍ സംഘടനകളിലെ അണികളില്‍നിന്ന് തന്നെ എതിര്‍പ്പ് ഉണ്ടാകുന്നുണ്ടെന്നും അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
കഴിഞ്ഞ ദിവസം ആര്‍.എല്‍.എസ്.പി നേതൃത്വയോഗം സംഘടിപ്പിച്ചത് പാലക്കാട് തേങ്കുറുശ്ശി കുന്നുകാട് കെ.സി സുകുമാരന്റെ വസതിയിലായിരുന്നു. ഐക്യ കേരള മുദ്രാവാക്യം ഉയര്‍ത്തി മത്തായി മാഞ്ഞൂരാന്റെ നേത്യത്വത്തില്‍ കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതും ഈ വീട്ടില്‍വച്ച് തന്നെയായിരുന്നു. 1956ല്‍ കേരള സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ കെ.എസ്.പി മുദ്രാവാക്യ സഫലീകരണത്തോടെ സംഘടന പിരിച്ച് വിട്ട് രാഷ്ട്രീയ മാതൃക സൃഷ്ടിക്കുകയാണ് ചെയ്തത്. സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണനും അദ്ദേഹത്തിന്റെ ഭാര്യ പ്രഭാവതിയും തേങ്കുറുശ്ശിയിലുള്ള കെ.സി സുകുമാരന്റെ വീട്ടില്‍ വന്ന് താമസിച്ചിട്ടുണ്ട്.
ഇത്തരം ചരിത്രബോധമുള്ള തറവാടുകളിലെ സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള അണികള്‍ യു.ഡി.എഫ് നിലപാടിലേയ്ക്ക് നീങ്ങുകയാണ്. ഇന്ത്യയിലെ സോഷ്യലിസ്റ്റ് സംഘടനകള്‍ പലപേരിലും ഭാവത്തിലും നിലനില്‍ക്കുമ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കേരളത്തില്‍ മാത്രം ഒതുങ്ങുന്ന അവസ്ഥയിലേക്ക് എത്തുന്നതും സോഷ്യലിസ്റ്റുകളില്‍ പുനര്‍ചിന്തക്ക് ആക്കം കൂട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."