കുമ്പഞ്ഞി പാടശേഖരത്തിലെ പത്തായങ്ങള്‍ ഭൂമാഫിയ നശിപ്പിക്കുന്നതായി പരാതി
അരൂര്‍: കുമ്പഞ്ഞി പാടശേഖരത്തിലെ പത്തായങ്ങള്‍ നശിപ്പിക്കുന്നത് ഭൂമാഫിയയെന്ന് കര്‍ഷകസംഘം ആരോപിച്ചു. 196 ഏക്കര്‍ വരുന്ന കുമ്പഞ്ഞി പാടശേഖരത്തിലെ കൃഷി ആവശ്യത്തിനായി പതിനഞ്ചു മീറ്ററോളം നീളമുള്ള നാലു തോടുകളും അതിലൂടെ പാടത്തേക്ക് വെള്ളം കയറ്റി ഇറക്കുന്നതിനായി തോട്ടില്‍ നാലു പത്തായങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള ഈ പത്തായത്തിലൂടെയാണ് കൃഷിക്ക് ആവശ്യമായ വെള്ളം കായലില്‍നിന്ന് കയറ്റിയിറക്കിയിരുന്നത്. പ്രദേശവാസികള്‍ക്ക് സഞ്ചരിക്കുന്നതിനായി പത്തായത്തിന്റെ മുകളിലൂടെ സര്‍ക്കാര്‍ പാലം തീര്‍ക്കുകയും ഈ പത്തായങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുറം ബണ്ടിലുടെ നടവഴിയും നിര്‍മ്മിച്ചു കൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ വക പുറംബണ്ടിന്റെ കായ്ഫലമുള്ള നൂറോളം തെങ്ങുകള്‍ നില്‍പ്പുണ്ട്. കായ്ഫലമുള്ളതെങ്ങുകള്‍ വെട്ടിമാറ്റി ഈ പുറം ബണ്ടിലുടെ റോഡ് നിര്‍മ്മിക്കുന്നതിന് ഭൂമാഫിയ ശ്രമിക്കുന്നു.
അതിന് തടസം നില്‍ക്കുന്ന പാലമാണ് കഴിഞ്ഞ ദിവസം തകര്‍ത്തതെന്ന് കര്‍ഷകസംഘം ആരോപിച്ചു.കുമ്പഞ്ഞി പാടശേഖരത്തിലെ നാലു പത്തായങ്ങളില്‍ വടക്കേഅറ്റത്തുള്ളതും തെക്കേ അറ്റത്തമുള്ളതുമായ രണ്ട് പത്തായങ്ങളാണ് തകര്‍ക്കപ്പെട്ടത്. പാടശേഖരത്തിലെ നാലു പത്തായങ്ങള്‍ കൃഷിയുടെ ആവശ്യത്തിനായി സര്‍ക്കാര്‍ അധീനതയിലുള്ള മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച് കൈകാര്യം ചെയ്യുന്നതിനായി 1979 ല്‍ കര്‍ഷകസംഘത്തിനെ ഏല്‍പിച്ചതായി പറയപ്പെടുന്നു. 230 ഓളം വരുന്ന കര്‍ഷക കൂട്ടായ്മയായ കുമ്പഞ്ഞി കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പദ്ധതിയായ ഒരു നെല്ലും ഒരു മീനും ഇവിടെ നടത്തി വരുന്നു. പോഷക സമൃദ്ധവും ഭൂസൂചികാ അംഗീകാരവുമുള്ള കേരളത്തിന്റെ തനത് വിത്തിനമായ ചെട്ടുവിരിപ്പാണ് ഇവിടെ കൃഷിയിറക്കുന്നത്.
കഴിഞ്ഞ കുറച്ചുനാളുകളായി കൃഷിഭവന്‍ മുഖേന സര്‍ക്കാരിലേക്കും സമീപ പ്രദേശങ്ങളിലേക്കും ചെട്ടുവിരിപ്പ് വിത്ത് സംഘം നല്‍കിവരുന്നു.ഇവിടെ കൂടുതല്‍ ആളുകള്‍ കൃഷിയിറക്കുന്നതിന് മുന്നോട്ടുവരുമ്പോള്‍ കൃഷിയും കൃഷിയിടവും ഇല്ലാതാക്കിയാല്‍ മാത്രമേ തുച്ചമായ വിലക്ക് നിലം വാങ്ങി നികത്താന്‍ സാധിക്കൂ എന്ന ഭൂമാഫിയായുടെ കാഴ്ചപാടാണ് ഇതിനു പിന്നില്‍. ഇവിടെ ഒരു രാഷ്ട്രീയ നേതാവുതന്നെ നിയമം ലംഘിച്ച് പത്ത് സെന്റ് നിലം നികത്തി വില്‍ക്കുന്നതിനായി വീടു വച്ച സംഭവുമുണ്ട്.
ഇത്തരം ചെറു പ്ലോട്ടുകള്‍ വാങ്ങി വീടുവച്ചുകൊടുക്കുന്ന സംഘം നീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തി സമീപ പ്രദേശത്തേ പല നിലങ്ങളും നീര്‍ത്തടങ്ങളും നികത്തി വില്‍പന നടത്തിയിട്ടുണ്ട്. കുമ്പഞ്ഞി പാണശേഖരത്തെ അതേപടി നിലനിര്‍ത്തി എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് സംഘം പ്രസിഡന്റ് ടി.കെ ശശിധരന്‍പിള്ള, സെക്രട്ടറി സുനില്‍ പി തെക്കേമഠം എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."