'ഇയാളെ പോലെ നാണവും മാനവും കെട്ട ലൈംഗിക വൈകൃതമുള്ള ഒരു ജഡ്ജിയെ ഇന്ത്യന്‍ നീതിപീഠത്തില്‍ ഞാന്‍ കണ്ടിട്ടില്ല'- ഗൊഗോയിക്കെതിരെ ആഞ്ഞടിച്ച് കട്ജു
ന്യൂഡല്‍ഹി: രാജ്യസഭേഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ച് മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഗൊഗോയിയോളം നാണംകെട്ട ഒരു ജഡ്ജ് ഇന്ത്യന്‍ നീതിപീഠത്തിന് ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
'20 വര്‍ഷം ഞാന്‍ അഭിഭാഷകനായിരുന്നു. 20 വര്‍ഷം ജഡ്ജിയുമായിരുന്നു. എനിക്കൊരുപാട് നല്ല ജഡ്ജിമാരെയും മോശം ജഡ്ജിമാരെയും അറിയാം. എന്നാല്‍ ഇത്രയും നാണംകെട്ട, അധ:പതിച്ച, ലൈംഗിക വൈകൃതമുള്ള ഒരു ജഡ്ജിയെ ഞാന്‍ ഇന്ത്യന്‍ നീതിപീഠത്തില്‍ കണ്ടിട്ടില്ല. ഈ മനുഷ്യനെക്കൊണ്ടില്ലാത്ത ഒരു ഉപദ്രവവും ഉണ്ടായിരുന്നില്ല.', ട്വിറ്ററിലും ഫേസബുക്കിലുമായി കട്ജു കുറിച്ചു. ഇപ്പോഴിതാ തെമ്മാടിയും ആഭാസനുമായ ഇയാള്‍ പാര്‍ലമെന്റിലേക്കും പോകുന്നു- കട്ജു പരിഹസിച്ചു.
രഞ്ജന്‍ ഗൊഗോയിയെ തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കട്ജുവിന്റെ വിമര്‍ശനം.
I have been a lawyer for 20 yrs and a judge for another 20. I hv known many good judges & many bad judges. But I have never known any judge in the Indian judiciary as shameless & disgraceful as this sexual pervert Ranjan Gogoi. There was hardly any vice which was not in this man
— Markandey Katju (@mkatju) March 17, 2020
ഗൊഗോയിയെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്. മുന്‍ ജഡ്ജിമാരായ മദന്‍ ബി ലോക്കൂറും കുര്യന്‍ ജോസഫും രംഗത്തെത്തിയിരുന്നു. അവസാനത്തെ പ്രതീക്ഷയും നഷ്ടമായോ എന്നായിരുന്നു മദന്‍ ബി ലോക്കൂര്‍ ചോദിച്ചത്. ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണിതെന്നായിരുന്നു കുര്യന്‍ ജോസഫിന്റെ പ്രതികരണം. ഒരു രാജ്യസഭാ സീറ്റിനായി ഭരണകൂടത്തോട് സന്ധി ചേര്‍ന്നതിന്റെ പേരിലായിരിക്കും ഗൊഗോയി ഓര്‍മിക്കപ്പെടുക എന്ന് കപില്‍ സിബര്‍ വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."