കോവിഡ് 19 ; രാജ്യം സ്വീകരിക്കുന്ന നടപടികൾ ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ക്കനുസൃതമാണെന്ന് സഊദി ഗ്രാന്‍ഡ് മുഫ്തി
ജിദ്ദ:കോവിഡ് 19 നേരിടുന്നതിന് വേണ്ടി സഊദി ഭരണകൂടം നടത്തുന്ന പ്രവർതനം ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ക്കനുസൃതമാണെന്ന് സഊദി ഗ്രാന്‍ഡ് മുഫ്തിയും പണ്ഡിത സമിതി അധ്യക്ഷനുമായ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ആലുശൈഖ് പ്രസ്താവിച്ചു.
മനുഷ്യ ജീവനുകളും ആരോഗ്യവും സംരക്ഷിക്കുക ഇസ്ലാമിക അധ്യാപനങ്ങളുടെ ഭാഗമാണെന്നും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനും പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ആണ് ഉംറയും മദീന
സിയാറത്തും നിര്ത്തിവെച്ചതുള്പ്പെടെയുള്ള കാര്യങ്ങൾ.
അധികൃതര്‍ സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.എപി.എക്ക് നല്കിയ പ്രസ്താവനയില്‍ ശൈഖ് അബ്ദുല്‍ അസീസ് അഭ്യര്‍ഥിച്ചു. രാജ്യത്തേയും ജനങ്ങളേയും രക്ഷിക്കുന്നതിനാണ് ആരോഗ്യ, സുരക്ഷാ മന്ത്രാലയങ്ങള്‍ വഴി വിവിധ നടപടികള്‍ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."