നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ എന്‍ജിന്‍ വള്ളം പിടികൂടി
കഴക്കൂട്ടം: പുതുക്കുറിച്ചിയില്‍ ലൈറ്റ് ഫിഷിങ് നടത്തിയ എന്‍ജിന്‍ വള്ളം എന്‍ഫോഴ്‌സ്‌മെന്റിന്റെ സ്‌പെഷല്‍ സ്‌ക്വാഡ് കസ്റ്റഡിലെടുത്തു. അഞ്ച് തെങ്ങ് സ്വദേശി ജോണ്‍സന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പുതുക്കുറിച്ചി ഉള്‍ക്കടലില്‍ ലൈറ്റ് ഫിഷിങ് നടത്തുകയായിരുന്നു സംഘം. തീരം കേന്ദ്രീകരിച്ചു നിയമം ലംഘിച്ചായിരുന്നു മത്സ്യബന്ധനം . കസ്റ്റഡിയിലെടുത്ത വള്ളം വിഴിഞ്ഞത്ത് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫെബ്രുവരി ഒന്നിന് രാവിലെ ബോട്ടുടമയായ ജോണ്‍സണ്‍ വള്ളം കസ്റ്റഡിയില്‍ നിന്നും ഇറക്കാനായി വിഴിഞ്ഞത്തു മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ഓഫിസില്‍ എത്തിയെങ്കിലും പിഴയായി ഒരു ലക്ഷം രൂപയുടെ രസീത് കൊടുത്തു. തുടര്‍ന്ന് പിഴയടക്കാതെ അവിടെ നിന്ന് മടങ്ങിയ ജോണ്‍സണ്‍ ഇന്നലെ രാവിലെ തൊഴിലാളികളുമായി ചേര്‍ന്ന് മുതലപ്പൊഴി പാലം ഉപരോധിച്ചു. ഉച്ചയോടു കൂടി തഹസീല്‍ദാര്‍ എത്തി പിഴ ഒടുക്കിയാലേ വള്ളം കസ്റ്റഡിയില്‍ നിന്നും വിട്ടുതരാര്‍ പറ്റുകയുള്ളുവെന്നും കലക്ടറെ കണ്ട് പരാതി കൊടുത്താല്‍ പിഴ സംഖ്യയില്‍ കുറവു ചെയ്തു തരുമെന്നും നിര്‍ദേശിച്ചു. അതനുസരിച്ച് മന്നോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."