രാജ്യത്ത് 148 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: കൊവിഡ് രണ്ടാം ഘട്ടത്തിലെന്ന് ഐ.സി.എം.ആര്
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഒരാള്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 148 ആയി. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 42 ആയി.രോഗം സ്ഥിരീകരിച്ചവരില്‍ 25 വിദേശികളുമുണ്ട്.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി ഐ.സി.എം.ആര് അറിയിച്ചു.പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇപ്പോഴത്തെ രണ്ടാംഘട്ടത്തില്‍ നിന്നും മൂന്നാം ഘട്ടത്തിലേക്ക് കടന്നാല്‍ നിയന്ത്രിക്കാനാവാത്ത സാഹചര്യമുണ്ടാകും. അത് ഇല്ലാതാക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ചു.
16 സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.പശ്ചിമ ബംഗാളില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചു. യു.കെയില്‍ സന്ദര്‍ശനം നടത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് ഇന്നലെ രോഗം ബാധിച്ച് മരിച്ച മഹാരാഷ്ട്ര സ്വദേശി ഇടപഴകിയ സ്ഥലങ്ങളിലുള്ളവര്‍ നിരീക്ഷണത്തിലാണ്.
യു.എ.ഇ , ഖത്തര്‍,ഒമാന്‍,കുവൈത്ത്, അഫ്ഗാനിസ്ഥാന്,ഫിലീപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് മാര്‍ച്ച് 31 വരെ ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
കൊവിഡ് വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. ഇന്നലെ ലഭിച്ച ഏഴ് പരിശോധന ഫലങ്ങളും നെഗറ്റീവാണെങ്കിലും മാഹിയില്‍ ഒരാള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് . കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയായ 68 വയസുകാരി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും മടങ്ങിപ്പോയ
സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."