HOME
DETAILS
MAL
കൊവിഡ് 19 പ്രതിരോധ നടപടി പൂർത്തീകരിച്ചില്ല; മക്കയിൽ സ്വകാര്യ ആശുപത്രി അടപ്പിച്ചു
backup
March 18 2020 | 05:03 AM
മക്ക: കൊവിഡ് 19 കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രി ആരോഗ്യ വകുപ്പ് അധികൃതർ അടച്ചു പൂട്ടി. മക്കയിലെ സ്വകാര്യ ആശുപത്രിയാണ് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ അടച്ചത്. ആശുപത്രിയുടെ മക്കയിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളും അടച്ചുപൂട്ടിയിട്ടുണ്ട്. മക്ക ആരോഗ്യ വകുപ്പ് അധികൃതരുടേതാണ് നടപടി.
ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളിൽ ജോലി ചെയ്യുന്നതിന് മതിയായ ലൈസൻസുള്ള നഴ്‌സുമാരില്ല, ഹൃദയ
സംബന്ധമായ രോഗം ബാധിച്ചവർക്ക് കാത്തിരിക്കുന്നതിന് പ്രത്യേക ഐസൊലേഷൻ റൂം സജ്ജീകരിച്ചില്ല, പ്രധാന സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ കൺസട്ടന്റ് ഡോക്ടർമാരില്ല തുടങ്ങിയ വീഴ്ച്ചകളാണ് ആശുപത്രിക്കെതിരെ കണ്ടെത്തിയത്. നിയമ ലംഘനം അവസാനിപ്പിച്ച ശേഷമല്ലാതെ അത്യാഹിത വിഭാഗവും ഒ.പി വിഭാഗവും വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിയമ ലംഘനം മൂലം സമീപത്ത് കാലത്ത് മക്കയിൽ അടക്കുന്ന രണ്ടാമത്തെ ആശുപത്രിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."