സഊദി പ്രതിരോധം കൂടുതല്‍ ശക്തമാക്കുമെന്ന് കിരീടാവകാശി
റിയാദ്: സഊദി പ്രതിരോധ മേഖല കൂടുതല്‍ ശക്തമാക്കുമെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്. കിരീടാവകാശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിരോധ കൗണ്‍സില്‍ ആദ്യ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധ കൗണ്‍സിലിന്റെ ഉത്തരവാദിത്വങ്ങളും മറ്റു അനുബന്ധ കാര്യങ്ങളും യോഗത്തില്‍ വിലയിരുത്തി.
രാജ്യത്തെ പ്രതിരോധ സംവിധാന രംഗത്തുള്ളവര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്കല്, പ്രതിരോധ മേഖലയിലെ നിക്ഷേപത്തിനും സേവനത്തിനുമുള്ള പദ്ധതികള്‍ രൂപീകരിക്കല്‍, സംയുക്ത സൈനിക കൌണ്‍സിലിലേക്കുള്ള ബോര്‍ഡ് അംഗങ്ങളെയും തിരഞ്ഞെടുക്കല്‍, വിവിധ സൈനിക സ്ഥാപനങ്ങള്‍, പ്രതിരോധ ചെലവുകള്‍, സൈനികരുടെ കാര്യക്ഷമത എന്നിവ പരിശോധിക്കല്‍, പ്രതിരോധ രംഗത്ത സൈനിക സംവിധാനങ്ങളുടെ കാലാനുസൃത മാറ്റങ്ങള്‍ വരുത്തല്‍ എന്നിവയായിരിക്കും പുതുതായി രൂപീകരിച്ച പ്രതിരോധ കൗണ്‍സിലിന് കീഴിലെ പ്രധാന ദൗത്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."