കുടിവെള്ള പ്രശ്‌ന പരിഹാരവും വേനല്‍ക്കാല ജാഗ്രതയും വേണമെന്ന്
കൊല്ലം: പാചകവാതക സിലിണ്ടറുകള്‍ വേനല്‍ക്കാലത്ത് ഉയര്‍ത്തുന്ന അപകടഭീഷണി നേരിടാന്‍ സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി ജില്ലാ വികസനസമിതി യോഗം ചേര്‍ന്നു. സിലിണ്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും സുരക്ഷാ പരിശോധന കര്‍ശനമായി നടപ്പിലാക്കാന്‍ വിതരണ കമ്പനികള്‍ക്ക് യോഗം നിര്‍ദേശം നല്‍കി. വരള്‍ച്ച മുന്നില്‍ക്കണ്ട് ജലക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉന്നയിച്ച ആവശ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ചേലക്കോട് കുളങ്ങരവലിയതുറ കടവ് പാലം, ചിറ്റുമല കടവ് പാലം എന്നിവയുടെ നിര്‍മാണം ഉടന്‍ തുടങ്ങണം. കിഴക്കേക്കല്ലട സര്‍ക്കാര്‍ എല്‍.പി. സ്‌കൂളും പൂര്‍ത്തിയാക്കണം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ചവറ, കുന്നത്തൂര്‍ താലൂക്കുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനാണ് എന്‍. വിജയന്‍പിള്ള എം.എല്‍.എയുടെ നിര്‍ദ്ദേശം. ചവറയുടെ തീരദേശ മേഖലകളില്‍ കുഴല്‍കിണര്‍ സ്ഥാപിക്കണം. ശങ്കരമംഗലം ജംഗ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ് ഉടന്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലംശിങ്കാരപ്പള്ളി റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനഃസ്ഥാപിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി ഏബ്രഹാം സാമുവല്‍ ശ്രദ്ധയില്‍പ്പെടുത്തി. എ.ഡി.എം ബി. രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ഷാജി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."