ശരീരം തളര്‍ന്ന ബാലന് ചികിത്സാ സഹായം തേടുന്നു
കൊച്ചി: ജനന സമയത്ത് വേണ്ടത്ര ഓക്സിജന്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ശരീരം തളര്‍ന്നുപോയ പതിനോന്നുകാരന് ചികിത്സാ സഹായം തേടുന്നു. ആലുവ മാനായിക്കുടം ലക്ഷംവീട് കോളനിയില്‍ കൊല്ലംകുടി അബ്ദുല്‍ കരീമിന്റെ മകന് അന്‍സല്‍ ആണ് സഹായം അഭ്യര്‍ഥിക്കുന്നത്. മസിലുകള്‍ ഇല്ലാതിരുന്നതിനാല്‍ ശരീരത്തിന് ബലമില്ലാത്ത അവസ്ഥയാണ്. തുടക്കത്തില്‍ ആയുര്‍വേദ ഹോമിയോ ചികിത്സയായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം അവിട്ടം തിരുനാള്‍ ആശുപത്രിയിലെ ചികിത്സയിലാണ്.
ഒക്കുപ്പോഷണല് തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവയിലൂടെ അന്‍സലിന്റെ ആരോഘ്യത്തില് പുരോഗതി കണ്ട് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ തുടര്‍ ചികിത്സക്ക് ഭീമമായ തുക ആവശ്യമാണ്. കൂലിപ്പണിക്കാരനായ അബ്ദുല്‍ കരീം മകന്റെ ചികിത്സക്കായി വലിയ തുക ഇതുവരെ ചിലവിഴിച്ചുകഴിഞ്ഞു.
നടുവേദനയും മകന്റെ പരിചരണവും മൂലം ജോലിക്ക് പോകാന്‍ സാധിക്കാത്ത അബ്ദുല്‍ കരീമിന് തുടര്‍ ചികിത്സക്കു പണം കണ്ടെത്താന്‍ സാധിക്കുന്നില്ല. ഇതോടെ അന്‍സലിന്റെ ചികിത്സക്കായി പഞ്ചായത്ത് അംഗങ്ങള്‍ ഭാരവാഹികളായി ചികിത്സാ സഹായ സമതി രൂപികരിച്ചു. യൂനിയന്‍ ബാങ്കിന്റെ കുന്നുകര ശാഖയില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍: 770702010003220. ഐ.എഫ്.എസ്.സി കോഡ്: യു.ബി.ഐ.എന്‍.ഓ577073. ഫോണ്‍: 9947061330.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."