താലൂക്കാശുപത്രി കണ്‍മുന്നിലുണ്ട്, പക്ഷേ റോഡില്ല; ദുരിതമനുഭവിച്ച് എട്ട് കുടുംബങ്ങള്‍
എം.കെ സുബ്രഹ്മണ്യന്‍
പറവൂര്‍: വാഹനമെത്താനുള്ള റോഡില്ലാതെ പുത്തന്‍വേലിക്കര താലൂക്കാശുപത്രിക്ക് സമീപത്ത് എട്ട് കുടുംബങ്ങള്‍ ദുരിതത്തില്‍. താലൂക്കാശുപത്രിക്ക് സമീപമാണെങ്കിലും അസുഖം വരുന്നവരെ കസേരയില്‍ ഇരുത്തി എടുത്ത് കൊണ്ടു പോകണം. വഴിയില്ലാത്തതിനാല്‍ വര്‍ഷങ്ങളായി ദുരിതത്തിലാണ് ഈ കുടുംബങ്ങള്‍ കഴിയുന്നത്. വാഹനങ്ങള്‍ കയറാനുള്ള വഴിയില്ലാത്തതിനാല്‍ അസുഖം വന്നവരെ ആശുപത്രിയില്‍ എത്തിക്കാനും വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തിക്കാനും ബുദ്ധിമുട്ടനുഭവിക്കുകയാണ്.
താലൂക്കാശുപത്രി മതിലിന്റെ കുറച്ച് ഭാഗം ഒഴിവാക്കി നല്‍കിയാല്‍ നിലവിലുള്ള ഇടുങ്ങിയ വഴി വീതി കൂട്ടി ഗതാഗത സൗകര്യമൊരുക്കാനാകും. വഴി വീതി കൂട്ട്ണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും പലവട്ടം നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലം കണ്ടില്ല. താലൂക്കാശുപത്രിയില്‍ കാര്‍ട്ടേഴ്‌സ്ണയുന്നസന്ദര്‍ഭത്തില്‍ പഞ്ചായത്ത് അധികൃതര്‍ കുടുംബങ്ങളെ സമീപിച്ച് ക്വാര്‍ട്ടേഴ്‌സിലേക്ക് വഴിക്കായി ഒരു സെന്റ് സ്ഥലം വിട്ട് കൊടുക്കുകയാണെങ്കില്‍ ആശുപത്രി മതില്‍ പൊളിച്ച് വഴി വീതി കൂട്ടികൊടുക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
എട്ട് കുടുംബങ്ങളും സഹകരിച്ച് ഒരു ലക്ഷം രൂപ സംഘടിപ്പിച്ച് വഴിയ്ക്കുള്ള ഒരു സെന്റ് സ്ഥലം വാങ്ങിച്ചു.ക്വാര്‍ട്ടേഴ്‌സ് വരെ വാഹനങ്ങള്‍ എത്തുന്ന സ്ഥിതിയായി.ആശുപത്രി മതില്‍ പൊളിച്ച് എട്ട് വീട്ടുകാര്‍ക്ക് വഴി വീതി കൊടുക്കുന്ന കാര്യത്തില്‍ പഞ്ചായത്ത് ഭരണാധികാരികള്‍ അലംഭാവം തുടരുകയാണ്. വഴി വീതി കൂട്ടിയാല്‍ ഈ ഭാഗത്ത് ഉപയോഗശൂന്യമായി കിടക്കുന്ന പൈനാട്ടുകുളം ശുദ്ധീകരിച്ചെടുത്ത് ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കാനാകും. ആശുപത്രിമതില്‍ പൊളിച്ച് നീക്കി രണ്ടാഴ്ച്ചക്കുള്ളില്‍ റോഡ് നിര്‍മിക്കുമെന്ന് വി.ഡി സതീശന്‍ എം.എല്‍.എ നല്‍കിയ ഉറപ്പും ഇതുവരെയും പാലിക്കപ്പെട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."