അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക രക്തപരിശോധനാ ക്യാംപ്
ആലുവ: റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തില്‍ രക്ത പരിശോധനക്യാംപ് നടത്തി. മലേറിയ, പ്രമേഹം ,രക്തസമ്മര്‍ദ്ദം ഇവയുടെ പരിശോധനകളാണ് നടത്തിയത്. മഹാത്മജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടക്കുന്ന കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണം സ്പര്‍ശ് പരിപാടിയുടെ ഭാഗമായി സ്പര്‍ശനശേഷിയില്ലാത്തതോ, നിറം മങ്ങിയതോ, ചുവന്നതയോ ആയ പാടുകള്‍ ശരീരത്തിലുള്ള ഇതര സംസ്ഥാന അതിഥി തൊഴിലാളികളെ പ്രത്യേകമായി പരിശോധന നടത്തി.
ഉടനടി പരിശോധനാഫലം ലഭ്യമാകുന്ന കാര്‍ഡ് ടെസ്റ്റ് ഉപയോഗിച്ചാണ് മലേറിയ പരിശോധന നടത്തിയത്. ഹിന്ദിയില്‍ തയ്യാറാക്കിയ ബോധവല്‍ക്കരണ സ്റ്റിക്കര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.എ. അബ്ദുള്‍മുത്തലിബ്‌സ്റ്റേഷന്‍ മാസ്റ്റര്‍ സി.ബാലകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. ഡോ. പ്രസന്നകുമാരി അധ്യക്ഷനായി.വി.ചന്ദ്രന്‍, പ്രിന്‍സ് എസ്.കെ,അരുണ്‍ വിജയന്‍, എം.ഐ സിറാജ് എന്നിവര്‍ പ്രസംഗിച്ചു.രാധിക ഇ.എന്‍,രശ്മി വി. ആര്‍, സുമി എസ്.എം, ജയ എം.സി, ലിജീവ് ടി.എസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."