കുസാറ്റിന് രണ്ടു പുതിയ സ്‌കൂളുകള്‍; ആറ് സെന്ററുകള്‍
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പുതിയ രണ്ട് സ്‌കൂളുകളും ആറ് ഗവേഷണ, പഠന കേന്ദ്രങ്ങളും ആരംഭിക്കും. സ്‌കൂള്‍ ഓഫ് ഇന്റഗ്രേറ്റഡ് എം.എസ്‌സി, സെന്റര്‍ ഫോര്‍ വൊക്കേഷണല്‍ സ്റ്റഡീസ് ആന്റ് സ്‌കില്‍ ഡവലപ്‌മെന്റ്് എന്നിവയാണ് പുതിയ സ്‌കൂളുകള്‍.
ഹിന്ദി വകുപ്പിനോടനുബന്ധിച്ച് സെന്റ ഫോര്‍ കംപാരറ്റീവ് ലിറ്ററേച്ചര്‍, ലേക്ക് സൈഡ് കാംപസിനേടനുബന്ധമായി സെന്റര്‍ ഫോര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആക്ടിവിറ്റീസ് ഇന്‍ മറൈന്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങില്‍ ഇന്റസ്ട്രിയല്‍ റിസര്‍ച്ച് ഡവലപ്‌മെന്റ് ആന്റ് സൊസൈറ്റി എന്‍ഗേജ്‌മെന്റ്, സോഷ്യല്‍ സയന്‍സ് ഫാക്കല്‍റ്റിയ്ക്കു കീഴില്‍ ഓള്‍ട്ടര്‍നേറ്റീവ് ഫിനാന്‍സ്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിനോടനുബന്ധിച്ച് അക്കൗണ്ടിങ് ആന്റ് ഫിനാന്‍സ്, സര്‍വകലാശാല ലൈബ്രറിയോടനുബന്ധിച്ച് സെന്റര്‍ ഫോര്‍ ലൈബ്രറി ടെക്‌നോളജി ആന്റ ഇഫര്‍മേഷന്‍ സയന്‍സ് എന്നിവയാണ് പുതിയതായി ആരംഭിക്കുന്ന സെന്ററുകള്‍.
കൂടാതെ ഇലക്ട്രോണിക്‌സ് വകുപ്പിന് കീഴില്‍ മൈക്രോവേവ് അടിസ്ഥാനപ്പെടുത്തിയുള്ള ഡ്രൈയിംഗ് ആന്റ് ഡിസ്ഇന്‍ഫക്ടിങ് പ്രോസസിങ് യൂണിറ്റും പുതുതായി ആരംഭിക്കും. വിവിധ വിഷയങ്ങളില്‍ ആരംഭിച്ചിട്ടുള്ളതും തുടങ്ങാനിരിക്കുന്നതുമായ ഇന്റഗ്രേറ്റഡ് കോഴ്‌സുകളുടെയും വൊക്കേഷണല്‍ കോഴ്‌സുകളുടെയും ക്രോഡീകരണത്തിനു വേണ്ടിയാണ് പുതിയ സ്‌കൂളുകള്‍ സ്ഥാപിക്കുന്നത്.
കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ ആരംഭിച്ച സയന്‍സ് ഇന്റഗ്രേറ്റഡ് എം.എസ്‌സിക്ക് പുറമെ പുതുതായി സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സസില്‍ ബയോസയന്‍സില്‍ ഇന്റഗ്രേറ്റഡ് എം.എസ്‌സി കോഴ്‌സും ലൈബ്രറി ടെക്‌നോളജി ആന്റ ഇഫര്‍മേഷന്‍ സയന്‍സ് കേന്ദ്രത്തിനു കീഴില്‍ എം.ലിബ് കോഴ്‌സും ആരംഭിക്കും. സര്‍വകലാശാല ഫെലോഷ്പ്പിലെ വര്‍ധനയാണ് 201920 ലെ ബജറ്റ് ലക്ഷ്യമിടുന്ന മറ്റൊരു ഭേദഗതി.
യു.ജെ.ആര്‍.എഫ് നിലവിലെ 12,500 ല്‍ നി് 20,000 മായും എസ്.ആര്‍.എഫ് 15,000 ല്‍ നി് പ്രതിമാസം 22,500 ആയും ഉയരും. നോ പ്ലാന്‍ ഫണ്ടില്‍ സര്‍ക്കാര്‍ ഗ്രാന്റ് ഉള്‍പ്പെടെ 202.38 കോടി വരവും 204.82 കോടി ചെലവും പ്ലാന്‍ ഫണ്ടില്‍ 121 കോടി വരവും 40 കോടി ചെലവുമുള്‍പ്പെടെ 323.42 കോടി വരവും 286.03 കോടി ചെലവും 37.40 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് 201920 ലെ കുസാറ്റ് മെയിന്‍ ബജറ്റ്. സ്വാശ്രയ വിഭാഗത്തില്‍ 65.35 കോടി വരവും 58.87 കോടി ചെലവും 6.46 കോടി നീക്കിയിരിപ്പും ബജറ്റ് വിഭാവനം ചെയ്യുന്നു.
സിന്‍ഡിക്കേറ്റംഗം ഡോ. എന്‍.ചന്ദ്രമോഹനകുമാറാണ് ബജറ്റ് സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ചത്. വൈസ്ചാന്‍സലര്‍ ഡോ. ആര്‍. ശശിധരന്‍ അധ്യക്ഷനായി. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സര്‍വകലാശാലയില്‍ ഡബിള്‍ എന്‍ട്രി അക്കൗണ്ടിങ്ങ് സിസ്റ്റവും ഫയല്‍ ഫ്‌ളോ മാനേജ്‌മെന്റ് സിസ്റ്റവും നടപ്പാക്കുന്നതിന് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."