വൈക്കം ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം
വൈക്കം: ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും വജ്ര ജൂബിലി ബ്ലോക്കുതല ഉദ്ഘാടനവും, വെള്ളപ്പൊക്ക ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ ആദരിക്കല്‍ സമ്മേളനവും നടത്തി. പ്രസിഡന്റ് എം.വൈ ജയകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഡയറക്ടര്‍ പി.എസ് ഷിനോ ഐ.എസ്.ഒ പ്രഖ്യാപനം നടത്തി. എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പി.കെ ഹരികുമാര്‍ വജ്രജൂബിലി ഫെല്ലോഷിപ്പ് ബ്ലോക്കുതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐ.എസ്.ഒ നേട്ടം കൈവരിച്ചതിനു വേണ്ടി പ്രവര്‍ത്തിച്ച ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കെ രഞ്ജിത്തും, സാക്ഷരതാ പഠനത്തില്‍ മികച്ച വിജയം നേടിയ പൗരനെ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരനും ആദരിച്ചു. ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ സഫിയ ബീബി പി.എം.എ.വൈ പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനം നടത്തി. നൂറു തൊഴില്‍ദിനം പൂര്‍ത്തിയാക്കിയ പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ കെ.റ്റി ഉഷ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശകുന്തള, എം.ഉഷാകുമാരി, പി.എസ് മോഹനന്‍, ലതാ അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, ടി.കെ രാജേന്ദ്രന്‍, ശ്രീദേവി ജയന്‍, പി.ഡി ജോര്‍ജ്ജ്, അനിജി പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."