കൊവിഡ്-19: പുതിയ കേസില്ല, നിയന്ത്രണ വിധേയമാകാന്‍ സാധ്യതയുണ്ടന്നതിന്റെ സൂചനയെന്ന് മുഖ്യമന്ത്രി: പി.എച്ച്.സികളില്‍ ഒ.പി സമയം വൈകുന്നേരം വരെ
തിരുവനന്തപുരം: കൊവിഡ്-19 ഇന്ന് കേരളത്തില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് ആശ്വാസമാണെന്നും ഇത് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാന്‍ സാധ്യതയുണ്ടന്നതിന്റെ സൂചനയാണെന്നും മുഖ്യമന്ത്രി പിറണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഓരോ പ്രദേശത്തേയും ചികിത്സ സൗകര്യം വര്‍ധിപ്പിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഒ.പി സമയം വൈകുന്നേരം വരെ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇപ്പോഴും 25000 പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. 7861 പേരാണ് പുതുതായി നിരീക്ഷണത്തിലുള്ളത്. 57 പേരെ ഇന്നു മാത്രം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതടക്കം 237 പേര്‍ വിവിധ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
ആരാധനാലയങ്ങളിലും ജാഗ്രതവേണം. ഇതു സംബന്ധിച്ച് മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. ഇവരെല്ലാവരും സര്‍ക്കാര്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങളോട് പൂര്‍ണമായും സഹകരിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. കോഴിക്കോട് പട്ടാളം പള്ളിയില്‍ വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരം ഒഴിവാക്കിയിട്ടുണ്ട്.
ക്ഷേത്ര ഉത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമാക്കി മാറ്റേണ്ടതുണ്ട്. ക്രിസ്ത്യന്‍ മുസ്‌ലിം പള്ളികളിലെ പ്രാര്‍ഥനക്ക് ആളുകളുടെ എണ്ണം കുറക്കേണ്ടിവരും. കൊടുങ്ങല്ലൂര്‍ ഭരണിക്കും ആളുകളുടെ എണ്ണം കുറക്കണം. മാസ്‌കുകളുടെയും സാനിറ്ററൈസറുകളുടേയും ക്ഷാമം നേരിടുന്നുണ്ട്. ഇവയുടെ ഉത്പാദനം കൂട്ടും. വിവാഹങ്ങള്‍ നടത്താന്‍ വേണ്ടി കല്യാണ മണ്ഡപങ്ങള്‍ വാങ്ങിയ അഡ്വാന്‌സ് തുക മടക്കി നല്‍കണം. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവിനെയും കൂട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."