ഡോക്ടറുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു
അമ്പലപ്പുഴ: അനസ്‌തേഷ്യ വിഭാഗം തിയറ്ററില്‍ മോഷണം. ഡോക്ടറുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അനസ്‌ത്യേഷ്യാ വിഭാഗം ഡോക്ടറുടെ 3 പവനോളം വരുന്ന സ്വര്‍ണവും പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്.
ഇന്നലെ ഉച്ചയോടെ ശസ്ത്രക്രിയക്കു വിധേയമാക്കേണ്ട രോഗിക്ക് മയക്കുമരുന്ന് നല്‍കുന്നതിന് പുറപ്പെടുന്നതിനു മുന്‍പായി ഡോക്ടര്‍ സ്വര്‍ണാഭരണവും പണവും തീയ്യറ്ററിനുള്ളില്‍ തന്നെയുള്ള തന്റെ ഔദ്യോഗിക മുറിയില്‍ നമ്പര്‍ ഉപയോഗിച്ച് തുറക്കുന്ന ബാഗില്‍ സൂക്ഷിച്ച ശേഷം പോയതായിരുന്നു. നിരവധി ജീവനക്കാര്‍ ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും മറ്റാര്‍ക്കും അറിയാത്ത നമ്പര്‍ ലോക്ക് ഏതു രീതിയില്‍ തുറന്നെന്നും മോഷ്ടാവ് ആരാണെന്നും വ്യക്തതയില്ലാത്തതിനെ തുടര്‍ന്ന് വിവരം അമ്പലപ്പുഴ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് വിവരം വിരലടയാള വിദഗ്ധരെ അറിയിക്കുകയും ആലപ്പുഴയില്‍ നിന്നെത്തിയ വിരലടയാള സംഘവും അമ്പലപ്പുഴ പോലീസും ചേര്‍ന്ന് സംയുക്തമായി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."