ജോബി കുടുംബസഹായ ഫണ്ട്
കട്ടപ്പന: ജോബി ജോണി കുടുംബസഹായ ഫണ്ട് ശേഖരണത്തിന് സഹായഹസ്തവുമായി നാടൊന്നാകെ. നാട്-നഗര വ്യത്യാസമില്ലാതെ ഒരു മനസോടെ ഹുണ്ടിക ശേഖരണത്തില്‍ ഏവരും പങ്കാളികളായി. സിപിഎം കട്ടപ്പന ഏരിയ കമിറ്റിയുടെ നേതൃത്വത്തില്‍ ഏഴ് ലോക്കല്‍ മേഖലകളിലാണ് ഇന്നലെ ഫണ്ട് ശേഖരണത്തിന് തുടക്കമായത്. വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഹുണ്ടികാപ്പിരിവ്.
സിപിഎം കട്ടപ്പന നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗവും എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ ജോബി ജോണിയുടെ ജീവന്‍ പൊലിഞ്ഞത് മണ്ണിടിച്ചിലിലാണ്. സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്റെ നേതൃത്വത്തില്‍ രാവിലെ ഫുണ്ടിക പിരിവിന് കട്ടപ്പന ടൗണില്‍ ഫണ്ട് ശേഖരണത്തിന് തുടക്കംകുറിച്ചു. പുളിയന്‍മല, ഇരട്ടയാര്‍, ചെമ്പകപ്പാറ, കാഞ്ചിയാര്‍ എന്നിവിടങ്ങളിലും ഫണ്ട് പിരിവ് നടന്നു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എസ് മോഹനന്‍, സി വി വര്‍ഗീസ്, പി എസ് രാജന്‍, ഏരിയ സെക്രട്ടറി വി ആര്‍ സജി, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ആര്‍ സോദരന്‍, എന്‍ ശിവരാജന്‍ എന്നിവര്‍ ഫണ്ട് സമാഹരണത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."