HOME
DETAILS
MAL
ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍
backup
March 18 2020 | 21:03 PM
തിരുവനന്തപുരം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും ജീവനക്കാരുടെ ജോലി സമയം ക്രമപ്പെടുത്തല്‍, അവധി അനുവദിക്കല്‍ എന്നിവ സംബന്ധിച്ചും മന്ത്രി ടി.പി രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരം ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് സര്‍ക്കുലര്‍ പുറത്തിറക്കി. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാസ്‌ക്, ഗ്ലൗസ് ഉള്‍പ്പെടെയുള്ള മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ബയോമെട്രിക് പഞ്ചിങ് സംവിധാനം നിലവില്‍ നടപ്പാക്കിയിട്ടുള്ള സ്‌കൂളുകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ 31 വരെ പഞ്ചിങ് നിര്‍ത്തി വയ്ക്കണം. സ്ഥാപനത്തിലെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നോണ്‍ ആല്‍ക്കഹോളിക് ക്ലിനിങ് വൈപ്‌സ്, ഡിസ്‌പോസബില്‍ ലാറ്റക്‌സ് ഗ്ലൗസുകള്‍,പോക്കറ്റ് മാസ്‌ക് അല്ലെങ്കില്‍ ഡിസ്‌പോസബിള്‍ ഫെയ്‌സ്മാസ്‌ക് എന്നിവ നല്‍കണം. സ്ഥാപനത്തില്‍ ശുചിത്വം, വായു സഞ്ചാരം എന്നിവ സംബന്ധിച്ച വ്യവസ്ഥകളും തൊഴിലുടമകള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."