HOME
DETAILS
MAL
മതപരമായ ചടങ്ങുകളിലും പ്രാര്‍ഥനകളിലും ആള്‍ക്കൂട്ടമുണ്ടണ്ടാകുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
backup
March 18 2020 | 21:03 PM
തിരുവനന്തപുരം: മതപരമായ ചടങ്ങുകളിലും പ്രാര്‍ഥനകളിലും ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മത-സാമുദായിക നേതാക്കളോട് അഭ്യര്‍ഥിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മതനേതാക്കള്‍ക്ക് മുന്‍പില്‍ വച്ചത്.
ജില്ലാ കലക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പതിനാലു ജില്ലകളിലും മതനേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വലിയ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് മതനേതാക്കള്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഫലമുണ്ടണ്ടായിട്ടുണ്ടെണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ തോതിലുള്ള കേന്ദ്രീകരണം ഒഴിവാക്കാന്‍ കഴിഞ്ഞു. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടണ്ട് സര്‍ക്കാരുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു.
ജനറല്‍ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് പൊതുഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ശാസ്ത്രീയ പരിശോധന സംവിധാനം എത്രയും വേഗം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കാര്യങ്ങളില്‍ അടുത്ത ദിവസം തന്നെ വ്യക്തത വരുത്തും. രോഗവ്യാപനം തടയാന്‍ ജനങ്ങള്‍ ഒന്നിച്ചുകൂടുന്ന സാഹചര്യങ്ങള്‍ പരമാവധി ഇല്ലാതാക്കണം. ഇക്കാര്യങ്ങളില്‍ ആരും വീഴ്ച വരുത്തരുത്. വിവാഹാഘോഷങ്ങള്‍, ഉത്സവങ്ങള്‍, നേര്‍ച്ചകള്‍, പള്ളിപ്പെരുന്നാളുകള്‍, ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ എന്നിവയിലെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ബാങ്ക് വിളിയ്‌ക്കൊപ്പം വീട്ടില്‍ തന്നെ നിസ്‌കരിച്ചാല്‍ മതിയെന്ന നിര്‍ദേശം നല്‍കാന്‍ കഴിയുമോ എന്നത് പരിഗണിക്കണം. ക്രൈസ്തവ ആരാധനാലയങ്ങളില്‍ ഞായറാഴ്ചകളില്‍ വിശ്വാസികള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ മതമേലധ്യക്ഷന്‍മാര്‍ ഇടപെടണം. ആശങ്കപ്പെടാതെ കാര്യഗൗരവത്തോടെ പ്രവര്‍ത്തിക്കേണ്ടണ്ട സമയമാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സമൂഹത്തെ മഹാമാരിയില്‍ നിന്ന് രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തില്‍ മതനേതാക്കളും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
സര്‍ക്കാര്‍ എടുക്കുന്ന എല്ലാ മുന്‍കരുതല്‍ നടപടികളുമായും പൂര്‍ണമായി സഹകരിക്കുമെന്ന് മതനേതാക്കള്‍ മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി. ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ഇപ്പോള്‍ തന്നെ ഒഴിവാക്കിയിട്ടുണ്ടണ്ട്. വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.ടി ജലീല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."