HOME
DETAILS
MAL
ഡോക്ടര്‍മാരടക്കം അവധിയിലുള്ള എല്ലാ ജീവനക്കാരെയും തിരിച്ചുവിളിച്ചു
backup
March 18 2020 | 21:03 PM
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അവധിയിലുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകീട്ട് ആറു വരെ പ്രവര്‍ത്തിക്കണം. കൂടുതല്‍ ഡോക്ടര്‍മാരെ താല്കാലികമായി നിയമിക്കും.
കേരളം ഒന്നടങ്കം കൊവിഡ്-19നെതിരേ ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈയൊരവസരത്തില്‍ എല്ലാ ആരോഗ്യപ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."