HOME
DETAILS
MAL
പാസ്പോര്‍ട്ട് ഓഫിസുകളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ വിലക്കി
backup
March 18 2020 | 21:03 PM
കൊച്ചി: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫിസുകള്‍, പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫിസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ താല്‍ക്കാലികമായി വിലക്കിയിട്ടുള്ളതായി കൊച്ചിയിലെ റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫിസ് അധികൃതര്‍ അറിയിച്ചു.
കൊച്ചിയിലെ റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫിസ്, ആലുവ, ആലപ്പുഴ, കൊച്ചി, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, ചെങ്ങന്നൂര്‍, കട്ടപ്പന, ഒലവക്കോട്, നെന്മാറ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫിസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളവര്‍ ഇക്കാലയളവില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."