നാലു രാജ്യങ്ങളില്‍ നിന്നുള്ള വിതരണം കുറഞ്ഞു; ആഗോളവിപണിയില്‍ എണ്ണവില കുതിക്കുന്നു
#നിസാര്‍ കലയത്ത്
ജിദ്ദ: ആഗോള വിപണിയില്‍ എണ്ണവില വീണ്ടും വര്‍ധിച്ചു. സഊദിയുള്പ്പടെ നാല് രാജ്യങ്ങളില്‍ നിന്നുള്ള വിതരണം കുറഞ്ഞതോടെയാണ് വില കൂടാന്‍ കാരണം. അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് എണ്ണ വിതരണത്തിലുള്ള ഇളവ് യു.എ.ഇ കര്‍ശനമാക്കിയതും വില വര്‍ധനക്ക് കാരണമായി. ഇതോടെ എണ്ണ വില മികച്ച നേട്ടത്തിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ഉത്പാദക രാഷ്ട്രങ്ങള്‍.
സഊദി അറേബ്യ, ഇറാന്, കാനഡ, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നാണ് എണ്ണ വിതരണം കുത്തനെ കുറഞ്ഞത്. ഇതില്‍ സഊദി അറേബ്യയുടെ വിതരണം കുറച്ചത് നേരത്തെയെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ്. എണ്ണ വിതരണം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് തീരുമാനം ശക്തമായി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സഊദി അറേബ്യ.
കഴിഞ്ഞ വര്‍ഷം എണ്‍പത് ഡോളറിന് മുകളില്‍ വരെയെത്തിയിരുന്നു എണ്ണവില. പിന്നീട് ഇടിഞ്ഞ് അമ്പത് വരെയെത്തി. പുതിയ സാഹചര്യങ്ങള്‍ എണ്ണക്ക് മികച്ച വില ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് സഊദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍. വെനസ്വേലയുടെ ദേശീയ എണ്ണക്കമ്പനിക്കെതിരെ യു.എസ് ഉപരോധ പ്രഖ്യാപനവും വിതരണവും കുറച്ചു. ഇതോടെ വില ബാരലിന് അമ്പത്തി മൂന്നിനടുത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."