HOME
DETAILS

കൊവിഡ്-19: സുരക്ഷാ മുന്‍കരുതലുകളില്ലാതെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍

  
backup
March 18 2020 | 21:03 PM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-19-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b5%81

 

 


കൊച്ചി: കൊവിഡ്-19 വ്യാപനം അതിന്റെ ഏറ്റവും നിര്‍ണായകഘട്ടത്തിലേക്ക് കടന്നിട്ടും ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ നടക്കുന്നത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ. സംസ്ഥാനത്ത് ഈ വര്‍ഷം 13.74 ലക്ഷം കുട്ടികളാണ് എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷയെഴുതുന്നത്.
ബ്രേക്ക് ദ ചെയിന്‍ എന്ന പേരില്‍ നടക്കുന്ന കാംപയിന്റെ ഭാഗമായി പോലും ആരോഗ്യ വകുപ്പോ സന്നദ്ധ സംഘടനകളോ പരീക്ഷ നടക്കുന്ന സ്‌കൂളുകളിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. കൊവിഡ്-19 ഉള്‍പ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ ഏറെ പ്രശംസ നേടുന്നതിനിടയിലാണ് ഇതു പോലുള്ള വീഴ്ചകളുണ്ടാകുന്നത്. കുട്ടികളുടെ ആരോഗ്യരക്ഷയെ കരുതിയുള്ള മുന്‍കരുതല്‍ നടപടികള്‍ വീടുകളില്‍ നിന്നും ഉണ്ടാകുന്നുണ്ടോയെന്ന കാര്യത്തിലും സംശയമുണ്ട്. കൊവിഡ്-19 ബോധവല്‍ക്കരണം വിവിധ കോണുകളില്‍ നിന്ന് നടക്കുന്നുണ്ടെങ്കിലും അത് കൃത്യമായി ജനങ്ങളിലേക്ക് എത്തുന്നില്ലെന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
ബാറുകളിലെ ടേബിളുകള്‍ മാറ്റിയിട്ടു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാന്‍ കാണിക്കുന്ന ജാഗ്രത പോലും ഭാവി വാഗ്ദാനങ്ങളായ കൗമാരക്കാരുടെ പരീക്ഷയെഴുത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്നില്ല. സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലെയും സാഹചര്യമിതാണ്. ചില സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ സാനിറ്റൈസറും മറ്റും നല്‍കുന്നുണ്ടെങ്കിലും അത് ഈ ഘട്ടത്തില്‍ എത്രമാത്രം പര്യാപ്തമാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
പരീക്ഷയെഴുതി പുറത്തേക്ക് പോകുന്ന കുട്ടികള്‍ കൂട്ടംകൂടിയും ഇഴുകിച്ചേര്‍ന്നും നടക്കുന്നതായാണ് കണ്ടുവരുന്നത്. പൊതുഗതാഗതമാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം കുട്ടികളുടെയും യാത്ര. ബസുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ രോഗം പകരാനുള്ള സാധ്യതയേറെയാണ്. കുട്ടികളെ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ പോലുള്ള സംവിധാനങ്ങളും ഉപയോഗിക്കുന്നില്ല. പരീക്ഷ കഴിഞ്ഞാലുടന്‍ കൂട്ടമായി സ്‌കൂള്‍ വിടുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളൊന്നും സ്‌കൂള്‍ അധികൃതര്‍ നല്‍കുന്നില്ല. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ുകളിലും കൊവിഡ് പരിശോധനയും ബോധവല്‍ക്കരണവും നടക്കുമ്പോള്‍ രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ ഒരു ക്രമീകരണങ്ങളും വിദ്യാഭ്യാസവകുപ്പോ ആരോഗ്യവകുപ്പോ കൈക്കൊള്ളുന്നില്ല.
ഈ മാസം 26 വരെയാണ് എസ്.എസ്.എല്‍.സി -പ്ലസ്ടു പരീക്ഷകള്‍ നടക്കുന്നത്. പരീക്ഷ തീരുന്ന ദിവസം കുട്ടികള്‍ ആഘോഷമാക്കുന്നത് പതിവുള്ളതാണ്. അത്തരം ആഘോഷങ്ങള്‍ തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്നതും കാത്തിരുന്നു കാണണം. സെക്കണ്ടന്‍ഡറി പരീക്ഷകള്‍ക്ക് ശേഷം എട്ട്, ഒമ്പത് ക്ലാസുകളിലെ ബാക്കിയുള്ള വിഷയങ്ങളിലെ പരീക്ഷയും 30 വരെ നടക്കും. കൊവിഡ്-19 അതീവ ജാഗ്രതാഘട്ടം 31നാണ് പൂര്‍ത്തിയാകുന്നത്. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകള്‍ ഒഴിവാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago