HOME
DETAILS
MAL
വണ്ണപ്പുറത്ത് ഉരുള്‍പൊട്ടി; ഗതാഗതം തടസപ്പെട്ടു
backup
June 19 2016 | 01:06 AM
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ കമ്പകക്കാനത്ത് ഉരുള്‍പൊട്ടി. വണ്ണപ്പുറം - ചേലച്ചുവട് സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു.
ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ മഴയായിരുന്നു. ഇതേ തുടര്‍ന്ന് ഉച്ചയോടെയാണ് കമ്പകക്കാനം കയറ്റത്തിനു സമീപം ഉരുള്‍പൊട്ടിയത്.
റോഡരികിലെ വന ഭൂമിയില്‍ നിന്നും കല്ലും മണ്ണും കുത്തിയൊലിച്ച് റോഡിലേക്ക് വീണു. ഇതേ തുടര്‍ന്ന് ഈ റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് റോഡിലെ കല്ലും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചത്.
റോഡിന താഴെയുണ്ടായിരുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ ഏതാനും റബ്ബര്‍ മരങ്ങള്‍ കുത്തിയൊലിച്ചു പോയി. രാത്രിയിലും മഴ തുടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."