HOME
DETAILS
MAL
അമിത്ഷാക്ക് പിന്നാലെ യോഗിക്കും പ്രവേശനം വിലക്കി മമത
backup
February 03 2019 | 18:02 PM
കൊല്‍ക്കത്ത: കേന്ദ്രത്തിനും ബി.ജെ.പിക്കുമെതിരേ നിലപാട് കടുപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും.
കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് സംസ്ഥാനത്തേക്ക് പ്രവേശനം നിഷേധിച്ചതിന് പിന്നാലെ ഇന്നലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനവും മമത വിലക്കി.
ബാലൂര്‍ഘട്ടില്‍ യോഗിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ അനുവദിക്കാതെ മമത തിരിച്ചയക്കുകയായിരുന്നു. റായിഗഞ്ചില്‍ നടക്കുന്ന ബി.ജെ.പി റാലിയില്‍ പങ്കെടുക്കുന്നതിനായാണ് യോഗി എത്തിയിരുന്നതെങ്കിലും ബംഗാള്‍ മണ്ണില്‍ കാലുകുത്താനാകാതെ തിരിച്ചു പോകേണ്ടിവരികയായിരുന്നു. എന്നാല്‍ റാലിയില്‍ പങ്കെടുത്തവരുമായി ടെലികോണ്‍ഫറന്‍സിങ് വഴി അദ്ദേഹം സംസാരിച്ചു. തനിക്ക് ബംഗാളില്‍ പ്രവേശനം നിഷേധിച്ച സര്‍ക്കാര്‍ ജനവിരുദ്ധ സര്‍ക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."