ഗാര്‍ഹിക ഉത്തരവാദിത്തം നിറവേറ്റാത്തവര്‍ക്ക് രാജ്യസേവനം എങ്ങനെ സാധ്യമാകും: ഗഡ്കരി
നാഗ്പൂര്‍: ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് രാജ്യത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുകയെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ നിതിന്‍ ഗഡ്കരി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കും എതിരേ പരോക്ഷമായി വിമര്‍ശനം ഉന്നയിച്ചുവരുന്ന ഗഡ്കരി, എ.ബി.വി.പിയുടെ മുന്‍കാല നേതാക്കളുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു.
ബി.ജെ.പിയുമായി ബന്ധമുള്ള പലരുമായി സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ജീവിതം പാര്‍ട്ടിക്കായി സമര്‍പ്പിക്കുന്നുവെന്നാണ്. എന്നാല്‍ അത്തരക്കാര്‍ക്ക് എന്താണ് രാജ്യത്തിനായി ചെയ്യാനാകുക. ഓരോരുത്തര്‍ക്കും ഓരോ കുടുംബങ്ങളുണ്ടാകും. കുടുംബത്തെ ഉപേക്ഷിച്ച് രാജ്യസേവനത്തിന് ഇറങ്ങുന്നവര്‍ക്ക് എങ്ങനെ രാജ്യത്തെ സംരക്ഷിക്കാനാകുമെന്ന് ഇത്തരക്കാരോട് താന്‍ ചോദിച്ചിരുന്നുവെന്നും ഗഡ്കരി പറഞ്ഞു. ആദ്യം ഓരോരുത്തരും ചെയ്യേണ്ടത് സ്വന്തം കുടുംബത്തെ നോക്കുകയെന്നതാണ്. ഒരാള്‍ക്ക് അയാളുടെ കുടുംബത്തെ നോക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ രാജ്യത്തെയും നോക്കാന്‍ കഴിയില്ല. ആദ്യം സ്വന്തം കുടുംബത്തെയും പിന്നെ രാജ്യസേവനവും എന്നതാകണം ലക്ഷ്യം. ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വപ്നങ്ങള്‍ വില്‍ക്കരുതെന്നും എന്നാല്‍ അവരെ ആ സ്വപ്നത്തിന്റെ യാഥാര്‍ഥ്യത്തിലേക്ക് എത്തിക്കാനായിട്ടില്ലെങ്കില്‍ ജനങ്ങള്‍ അത്തരക്കാരെ കൈകാര്യം ചെയ്യുമെന്നും കഴിഞ്ഞ ദിവസം ഗഡ്കരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കുടുംബം നോക്കാനാകാത്തവര്‍ക്ക് എങ്ങനെ രാജ്യസേവനം നടത്താന്‍ കഴിയുമെന്ന് ഗഡ്കരി ചോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."