HOME
DETAILS
MAL
മധ്യപ്രദേശ് ഗവര്‍ണര്‍ ബി.ജെ.പിയുടെ ഏജന്റെന്ന് കോണ്‍ഗ്രസ്
backup
February 03 2019 | 19:02 PM
ഭോപ്പാല്‍: മധ്യപ്രദേശ് ഗവര്‍ണറുടെ രാജി ആവശ്യവുമായി കോണ്‍ഗ്രസ്. ബി.ജെ.പിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
റാവ ജില്ലയിലെ ഗുദ്ദയിലുള്ള സൗരോര്‍ജ പ്ലാന്റ് സന്ദര്‍ശിച്ച ഗവര്‍ണര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയതാണ് സംസ്ഥാന കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദി ബെന്‍, മധ്യപ്രദേശിലെത്തിയപ്പോഴും മുഖ്യമന്ത്രിയെന്ന നിലയില്‍നിന്ന് മാറിയിട്ടില്ല. ജനങ്ങളില്‍നിന്ന് വോട്ടുതേടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."