ബിഹാറില്‍ സീമാഞ്ചല്‍ എക്സ്പ്രസ് പാളം തെറ്റി
പട്ന: ഡല്‍ഹി വഴിപോകുന്ന ജോഗ്ബാനി-ആനന്ദ് വിഹാര്‍ സീമാഞ്ചല്‍ എക്സ്പ്രസ് ബിഹാറിലെ വൈശാലി ജില്ലയില്‍ പാളംതെറ്റി ആറുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു. ട്രെയിനിന്റെ ഒരു എ.സി കോച്ച് ഉള്‍പ്പെടെ ഒന്‍പത് കോച്ചുകളാണ് പാളം തെറ്റിയത്. ഇന്നലെ പുലര്‍ച്ചെ 3.58ന് ഷെഹ്ദി-ബസുര്ഗ് റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം.
ബംഗാളിലെ ഉത്തര ദിനാജ്പൂര്‍ സ്വദേശികളായ ഷംസുദീന്‍ ആലം (25), അന്‍സാര്‍ ആലം (21), സയീദ് ഖാത്തൂന് (45), ബിഹാറിലെ ഖഗാരിയ സ്വദേശികളായ ഇന്ദ്ര ദേവി (65), സുദര്ശന് ദാസ് (60), എലാച്ചാ ദേവി (60) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രാലയം അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ചെറിയ പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്കുള്ള എല്ലാ ചികിത്സാ ചെലവുകളും റെയില്‍വേ മന്ത്രാലയം ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."