പി.എസ്.സി വാര്‍ത്തകള്‍
38 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കും
പ്രത്യേകമായി നടത്തുന്ന
റിക്രൂട്ട്‌മെന്റ്
വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ വനാന്തരങ്ങളിലും വനാതിര്‍ത്തികളിലും ഉളള സെറ്റില്‍മെന്റ് കോളനികളില്‍ അധിവസിക്കുന്ന പട്ടിക വര്‍ഗവിഭാഗത്തിലെ യോഗ്യരായ വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് പൊലിസ് വകുപ്പില്‍ വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍.
വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ വനാന്തരങ്ങളിലും വനാതിര്‍ത്തികളിലും ഉള്ള സെറ്റില്‍മെന്റ് കോളനികളില്‍ അധിവസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പൊലിസ് വകുപ്പില്‍ പൊലിസ് കോണ്‍സ്റ്റബിള്‍.
ജനറല്‍ - സംസ്ഥാനതലം
അഗ്രോണമിസ്റ്റ്, മെയിന്റനന്‍സ് എന്‍ജിനീയര്‍ (ഇലക്‌ട്രോണിക്‌സ്), അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, സയന്റിഫിക് ഓഫിസര്‍ (ബയോളജി), സയന്റിഫിക് ഓഫിസര്‍ (ഫിസിക്‌സ്), സയന്റിഫിക് ഓഫിസര്‍ (കെമിസ്ട്രി), ജൂനിയര്‍ റെക്കോര്‍ഡിസ്റ്റ്, മെഡിക്കല്‍ സോഷ്യല്‍ വര്‍കര്‍, ജൂനിയര്‍ മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്), ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2, ടൈപ്പിസ്റ്റ് ഗ്രേഡ് 2 പാര്‍ട്ട് 1 (ജനറല്‍ കാറ്റഗറി), ടൈപ്പിസ്റ്റ് ഗ്രേഡ് 2 പാര്‍ട്ട് 1 (സൊസൈറ്റി കാറ്റഗറി), തിയറ്റര്‍ മെക്കാനിക് ഗ്രേഡ് 2, ലബോറട്ടറി അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജര്‍ (ബോയിലര്‍ ഓപ്പറേഷന്‍), ഇലക്ട്രീഷ്യന്‍, ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ബോയിലര്‍ ഓപ്പറേറ്റര്‍) പാര്‍ട്ട് 1 (ജനറല്‍ കാറ്റഗറി), ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ബോയിലര്‍ ഓപ്പറേറ്റര്‍) പാര്‍ട്ട് 2 (സൊസൈറ്റി കാറ്റഗറി), അസിസ്റ്റന്റ് ടെസ്റ്റര്‍ കം ഗ്വേജര്‍.
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്‌സ് (പട്ടികവര്‍ഗം), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ലോ (പട്ടികവര്‍ഗം), അസിസ്റ്റന്റ് പ്രൊഫസര്‍ (മെറ്റീരിയ മെഡിക്ക) (പട്ടികവര്‍ഗം).
എന്‍.സി.എ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അറബിക് (ഒമ്പതാം എന്‍.സി.എ- പട്ടികവര്‍ഗം), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അറബിക് (രണ്ടാം എന്‍.സി.എ-വിശ്വകര്‍മ്മ), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അറബിക് (ഏഴാം എന്‍.സി.എ-പട്ടികജാതി), വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (മൂന്നാം എന്‍.സി.എ-പട്ടികവര്‍ഗം), ലക്ചറര്‍ ഇന്‍ വീണ (രണ്ടാം എന്‍.സി.എ-എല്‍.സി.എ.ഐ), അക്കൗണ്ട്‌സ് ഓഫിസര്‍ പാര്‍ട്ട് 1 (ജനറല്‍ കാറ്റഗറി) (ഒന്നാം എന്‍.സി.എ- ഈഴവതിയ്യബില്ലവ, പട്ടികജാതി), അക്കൗണ്ട്‌സ് ഓഫിസര്‍ പാര്‍ട്ട് 2 (സൊസൈറ്റി കാറ്റഗറി) (ഒന്നാം എന്‍.സി.എ- ഈഴവതിയ്യബില്ലവ), മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ (ഒന്നാം എന്‍.സി.എ-പട്ടികജാതി) പാര്‍ട്ട് 2 സൊസൈറ്റി കാറ്റഗറി.
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് - ജില്ലാതലം
വിവിധ ജില്ലകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതിപട്ടികവര്‍ഗം, പട്ടികവര്‍ഗം), വിവിധ ജില്ലകളില്‍ ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്റ് (എല്‍.ഡി.വി) (പട്ടികജാതിപട്ടികവര്‍ഗം), കൊല്ലം ജില്ലയില്‍ സീമാന്‍ (പട്ടികവര്‍ഗം).
എന്‍.സി.എ. റിക്രൂട്ട്‌മെന്റ് - ജില്ലാതലം
കാസര്‍കോട് ജില്ലയില്‍ വര്‍ക്ക് സൂപ്രണ്ട്(ഒന്നാം എന്‍.സി.എ-ധീവര)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."