കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ അപേക്ഷിക്കാം
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും 2020-21ലെ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എം.എ, എം.എസ്.സി, എം.എസ്.ഡബ്ല്യു, എം.എഫ്.എ, പി.ജി ഡിപ്ലോമ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ മൂന്നിനു മുമ്പ് സമര്‍പ്പിക്കണം.
കാലടി മുഖ്യകേന്ദ്രത്തിലെ എം.എ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഭരതനാട്യം, മോഹിനിയാട്ടം, തിയറ്റര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക്‌സ്, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറല്‍, വേദിക് സ്റ്റഡീസ്, സോഷ്യോളജി, എം.എസ്.സി സൈക്കോളജി, ജ്യോഗ്രഫി, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യു), മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (എം.എഫ്.എ വിഷ്വല്‍ ആര്‍ട്‌സ്), പി.ജി ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്‍ഡ് ഓഫിസ് പ്രൊസീഡിങ്‌സ് ഇന്‍ ഹിന്ദി എന്നീ കോഴ്‌സുകള്‍ക്കും, തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലെ എം.എ മലയാളം, ഹിന്ദി, ഇംഗ്ലിഷ്, ഹിസ്റ്ററി, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം എന്നീ കോഴ്‌സുകള്‍ക്കും,പന്മന പ്രാദേശിക കേന്ദ്രത്തില്‍ എം.എ മലയാളം, ഹിന്ദി, സംസ്‌കൃതം വേദാന്തം, ഇംഗ്ലീഷ് എന്നീ കോഴ്‌സുകള്‍ക്കും, ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ എം.എ മലയാളം, ഹിന്ദി, സംസ്‌കൃതം സാഹിത്യം, പി.ജി ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്‍ഡ് ഓഫിസ് പ്രൊസീഡിങ്‌സ് ഇന്‍ ഹിന്ദി, പി.ജി ഡിപ്ലോമ ഇന്‍ വെല്‍നസ് ആന്‍ഡ് സ്പാ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ക്കും, തുറവൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ എം.എ മലയാളം, സംസ്‌കൃതം സാഹിത്യം, ഹിസ്റ്ററി, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യൂ) എന്നീ കോഴ്‌സുകള്‍ക്കും, തിരൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ എം.എ മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലിഷ്, അറബിക്, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വ്യാകരണം, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യു) എന്നീ കോഴ്‌സുകള്‍ക്കും, കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ എം.എ ഉറുദു, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, മലയാളം, ഹിന്ദി, സംസ്‌കൃതം ജനറല്‍ എന്നീ കോഴ്‌സുകള്‍ക്കും, പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ എം.എ മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം വേദാന്തം. മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യു) എന്നീ കോഴ്‌സുകള്‍ക്കുമാണ് അപേക്ഷ ക്ഷണിച്ചത്.
പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും എം.എ, എം.എസ്.സി, എം.എസ്.ഡബ്ല്യൂ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍. എം.എ മ്യൂസിക്, ഡാന്‍സ്, തിയറ്റര്‍ എന്നിവയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് എഴുത്തുപരീക്ഷ കൂടാതെ അഭിരുചി പരീക്ഷയും പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."