ഐ.പി.എല്‍: ജൂലൈ മുതല്‍ സപ്തംബര്‍ വരെ നടത്തിയേക്കും
മുംബൈ: കൊവിഡ് കാരണം പ്രതിസന്ധിയിലായ ഐ.പി.എല്‍ ജൂലൈ മതുല്‍ സപ്തംബര്‍ വരെ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യം ഈ മാസം തുടങ്ങാനായിരുന്നു പദ്ധതിയുണ്ടായിരുന്നത്. എന്നാല്‍ കൊവിഡ് കാരണം തിയതി ഏപ്രില്‍ 15 ലേക്ക് നീട്ടുകയായിരുന്നു. എന്നാല്‍ ഏപ്രില്‍ 15നും നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാവില്ലെന്ന് കണ്ടതോടെയാണ് പുതിയ തിയ്യതിയെ കുറിച്ച് വീണ്ടും ബി.സി.സി.ഐ ചിന്തിച്ചത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷം ജൂലൈ സപ്തംബര്‍ മാസങ്ങളിലായി ഐ.പി.എല്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ബി.സി.സി.ഐ ആലോചിക്കുന്നതായാണ് വിവരം. ഇംഗ്ലണ്ട@ും പാകിസ്താനുമൊഴികെ മറ്റു ടീമുകള്‍ക്കൊന്നും ഈ കാലയളവില്‍ കാര്യമായി മല്‍സരങ്ങളില്ല. പാകിസ്താന്‍ താരങ്ങള്‍ക്കാവട്ടെ നേരത്തേ തന്നെ ഐ.പി.എല്ലില്‍ കളിക്കാന്‍ അനുമതിയുമില്ല. ജുലൈ സപ്തംബര്‍ മാസങ്ങളിലായി ഐ.പി.എല്‍ സംഘടിപ്പിച്ചാല്‍ ഇംഗ്ലണ്ടെ@ാഴികെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഐ.പി.എല്ലില്‍ കളിക്കാനാവുമെന്നതും ബി.സി.സി.ഐയുടെ നീക്കത്തിന് ശക്തി പകരുന്നു@ണ്ട്.
സപ്തംബര്‍ മാസത്തില്‍ ഏഷ്യാ കപ്പ് നടക്കുന്നുണ്ടെ@ന്നത് ബി.സി.സി.ഐയെ സംബന്ധിച്ച് ചെറിയ വെല്ലുവിളിയാണ്. കൂടാതെ ജൂണ്‍,ജൂലൈ മാസങ്ങളിലായി ശ്രീലങ്കയില്‍ ദൈര്‍ഘ്യം കുറഞ്ഞ പരമ്പരയും ഇന്ത്യയെ കാത്തിരിക്കുന്നു@ണ്ട്. ഈ സാഹചര്യത്തില്‍ ഐ.പി.എല്ലും ഇതിനിടെ സംഘടിപ്പിച്ചാല്‍ അത് താരങ്ങള്‍ക്കു തിരിച്ചടിയാവുമോയെന്നതാണ് ബി.സി.സി.ഐയുടെ ആശങ്ക.
2009ലെ ഐ.പി.എല്ലിനു ദക്ഷിണാഫ്രിക്ക വേദിയായപ്പോള്‍ 37 ദിവസങ്ങള്‍ക്കുള്ളില്‍ ടൂര്‍ണമെന്റ് തീര്‍ക്കാന്‍ കഴിഞ്ഞിരുന്നു. അഞ്ചാഴ്ചയും ര@ണ്ടു ദിവസവും കൊ@ണ്ട് ഐ.പി.എല്‍ അവസാനിച്ചിരുന്നു. സമാനമായ ഷെഡ്യൂള്‍ തയ്യാറാക്കിയാല്‍ ഐ.പി.എല്‍ പകുതി ഇന്ത്യയിലും പകുതി വിദേശത്തുമായി നടത്താന്‍ കഴിയും. അല്ലെങ്കില്‍ ടൂര്‍ണമെന്റ് മുഴുവനായും വിദേശത്തു നടത്താം. കൊറോണവൈറസ് ബാധയുടെ സാഹചര്യം കൂടി പരിഗണിച്ചായിരിക്കണം ഇക്കാര്യം തീരുമാനിക്കേണ്ട@തെന്നും ബി.സി.സിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."