ഉംറ തീര്‍ഥാടകര്‍ക്ക് ഇ വിസ വരുന്നു
നിസാര്‍ കലയത്ത്#
ജിദ്ദ: ഉംറ നിര്‍വഹിക്കാന്‍ ഉദേശിക്കുന്ന വ്യക്തികള്‍ക്ക് ഏജന്‍സികളെ നേരിട്ട് സമീപിക്കാതെ തന്നെ ഓണ്‍ലൈന്‍ വഴി വിസയും താമസ, ഗതാഗത സൗകര്യങ്ങളും ലഭ്യമാക്കുന്ന മഖാം പോര്‍ട്ടല്‍ സഊദി ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയം കൂടുതല്‍ പരിഷ്‌കരിച്ചു പുറത്തിറക്കി.
നേരത്തെ പരീക്ഷണാര്‍ഥം നടപ്പാക്കിയിരുന്ന പദ്ധതി നിരവധി സര്‍വിസ് ഓപ്പറേറ്റര്‍മാര്‍ ഉപയോഗപ്പെടുത്തിയിരുന്നു.വേേു:െലലെൃ്ശരല.െവമഷ.ഴീ്.മെലലെൃ്ശരല3െുമഴലവെീാല.ഃവാേഹ?റംെശറ=2981 എന്ന ലിങ്കിലൂടെ അപേക്ഷകന്റെ രാജ്യവും മറ്റു വിവരങ്ങളുമെല്ലാം നല്‍കിയാല്‍ താമസത്തിന് ഹോട്ടലുകളില്‍ ഈടാക്കുന്ന ചാര്‍ജും മറ്റു വിവരങ്ങളും അറിയാന്‍ സാധിക്കും. അതേസമയം, ഉംറ വിസകള്‍ അനുവദിക്കുന്നത് ഇതിലൂടെ എളുപ്പമാകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് അല്‍വസാന്‍ പറഞ്ഞു.
പുണ്യസ്ഥലങ്ങളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ മക്കയിലും മദീനയിലും ഹറമുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങളിലെ സര്‍വിസ് സെന്ററുകളും ഫീല്‍ഡ് ഫോളോഅപ് സെന്റുകളും വഴി ഹജ് ഉംറ മന്ത്രാലയം നിരീക്ഷിക്കും. ഉംറ വിസക്കായി പതിനായിരക്കണക്കിന് അപേക്ഷകളാണ് ദിനേന ലഭിക്കുന്നതെന്നും ഡോ. അബ്ദുല്‍ അസീസ് അല്‍വസാന്‍ പറഞ്ഞു. പുതിയ സേവനം പൊതുജനങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങുന്നതോടെ സഊദിയിലേക്ക് വിദേശ തീര്‍ഥാടകരുടെ വലിയ ഒഴുക്ക് തന്നെയുണ്ടാകുമെന്നാണു കരുതപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പല വിദേശ രാജ്യങ്ങളിലെ തീര്‍ഥാടകരില്‍ നിന്നും ഓപ്പറേറ്റര്‍മാര്‍ വന്‍ സംഖ്യ ഈടാക്കാറുണ്ട്. പുതിയ പോര്‍ട്ടലിലെ വിവര പ്രകാരം 700 റിയാലില്‍ താഴെ മാത്രമേ താമസത്തിനും സഊദിക്കകത്തെ ട്രാന്‍സ്‌പോര്‍ട്ടേഷനും ചെലവാകുന്നുള്ളൂ. ഇത് കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍.
വിഷന്‍ 2030 പ്രകാരം ഒരു വര്‍ഷം മൂന്നു കോടി ഉംറ തീര്‍ഥാടകരെ രാജ്യത്തെത്തിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."