HOME
DETAILS

വിദേശികള്‍ക്ക് തൊഴിലവസരങ്ങളുമായി വീണ്ടും സഊദി

  
backup
February 03 2019 | 19:02 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%b8%e0%b4%b0

 

റിയാദ്: സഊദിയില്‍ ഈ വര്‍ഷം വിവിധ പദ്ധതികള്‍ സജീവമാകുന്നതോടെ രാജ്യത്തെ തൊഴില്‍ വിപണിയും സാമ്പത്തിക രംഗവും നേട്ടമുണ്ടാക്കുമെന്നു വിലയിരുത്തല്‍.


ഈ വര്‍ഷം ആരംഭിക്കുന്ന വിവിധ വിനോദ പദ്ധതികളുടെ നിര്‍മാണങ്ങളും നിയോം, റിയാദ് മെട്രോ, ഹറം വികസന പദ്ധതികള്‍ എന്നിവയും നിര്‍മാണ മേഖലയെ ഉണര്‍ത്തുമെന്നും സാമ്പത്തിക രംഗം ശക്തമാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തൊഴില്‍ വിപണി സജീവമാകുന്നതോടെ ഓഹരി വിപണിയിലും നേട്ടമുണ്ടാകുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയിലെ നിര്‍മാണ രംഗത്തെ സജീവ മേഖലയായ സഊദിയില്‍ ഈ വര്‍ഷം കൂടുതല്‍ ഉണര്‍വാകുമെന്നാണ് കരുതുന്നത്. അഞ്ഞൂറ് ശതകോടി ഡോളറിന്റെ നിയോം പദ്ധതി, ചെങ്കടല്‍ പദ്ധതി, ഖിദ്ദ്വിയ ഉള്‍പ്പെടെ വിനോദ നഗര പദ്ധതികള്‍ക്കും ഈ വര്‍ഷം തുടക്കമാകും.


819 ശതകോടി ഡോളറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം മാത്രം നടക്കുക. തൊഴില്‍ മേഖലയില്‍ ഉണര്‍വ് പ്രകടമാകുന്നത് വിദേശ തൊഴിലാളികള്‍ക്കും ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ തൊഴില്‍ വിപണി മന്ദഗതിയിലായിരുന്നു.
പിന്നീട് പ്രഖ്യാപിച്ച സഊദി വിഷന്‍ 2030, 2020 എന്നിവയുമായി ബന്ധപ്പെട്ട പല പദ്ധതികളും കരാറുകളില്‍ ഒപ്പുവച്ചു നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം കൂടുതല്‍ പദ്ധതികള്‍ വരുന്നതോടെ മാന്ദ്യം നേരിട്ട തൊഴില്‍ വിപണി വീണ്ടും പഴയ പടിയിലേക്ക് ഉയരുമെന്നാണ് കണക്കുകള്‍.
എണ്ണവിപണിയെ മാത്രം ആശ്രയിച്ചിരുന്ന സഊദിയില്‍ ആഗോള എണ്ണവിപണിയില്‍ തിരിച്ചടി നേരിട്ടതോടെയാണ് നിര്‍മാണ മേഖലയടക്കം സാമ്പത്തിക രംഗം വഷളായത്.


തുടര്‍ന്നു പല നിര്‍മാണ കമ്പനികളും പ്രതിസന്ധിയിലാകുകയും പൂട്ടുകയും ചെയ്തു. തുടര്‍ന്ന് പ്രഖ്യാപിച്ച സാമ്പത്തിക ആസൂത്രണമാണ് രാജ്യത്തെ വീണ്ടും ഉയര്‍ത്തിയതും എണ്ണവിപണിയില്‍നിന്ന് മാറിനിന്നാലും പിടിച്ചു നില്‍ക്കാനുള്ള ശേഷി ഉണ്ടാക്കിയതും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago