HOME
DETAILS
MAL
ആരോഗ്യ ബോധവല്‍ക്കരണം
backup
June 19 2016 | 01:06 AM
ഈരാറ്റുപേട്ട: ആരോഗ്യ ബോധവല്‍ക്കരണത്തിന് നൂതന സാങ്കേതിക വിദ്യകളുമായി ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം രംഗത്ത്.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നത്.
സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍വരുന്ന പഞ്ചായത്തുകളിലും ഈരാറ്റുപേട്ട നഗരസഭയിലുമാണ് ഉപകരണങ്ങള്‍ കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള ഉപകരണങ്ങളുടെ സ്വിച്ച്ഓണ്‍ കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആലീസ് ജോസ് നിര്‍വ്വഹിച്ചു. ഡോ.വി.എന്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ജെറ്റോ ജോസ്, അനീഷ് ഗോപാലന്, സണ്ണി മാത്യു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.സി ജോയി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."