HOME
DETAILS
MAL
ഹോങ്കോങ് ഫാക്ടറിയില്‍ ഉരുളക്കിഴങ്ങുകള്ക്കൊപ്പം ഒന്നാം ലോക യുദ്ധ കാലത്തെ ഗ്രനേഡും
backup
February 03 2019 | 19:02 PM
ഹോങ്കോങ്: ഫ്രാന്‍സില്‍ നിന്ന് ഹോങ്കോങിലേക്ക് അയച്ച ചരക്കു കപ്പലില്‍ ഉരുളക്കിഴങ്ങിനൊപ്പം രണ്ടാം ലോക യുദ്ധകാലത്തെ ഗ്രനേഡ് കണ്ടെത്തി. സായി കുങ് ജില്ലയിലെ ലഘുഭക്ഷണ ഫാക്ടറിയിലേക്ക് എത്തിയ പെട്ടിയിലാണ് ഗ്രനേഡ് കണ്ടെത്തിയതെന്ന് പൊലിസ് പറഞ്ഞു. എട്ട് സെന്റിമീറ്റര്‍ വീതിയും ഒരു കി.ഗ്രാം തൂക്കവുമുള്ള ഗ്രനേഡാണ് കണ്ടെത്തിയത്. ഗ്രനേഡ് സുരക്ഷിതമായി നശിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഫ്രാന്‍സില്‍ നിന്ന് ഉരുളക്കിഴങ്ങുകള്ക്കൊപ്പമാണ് ഗ്രനേഡുകള്‍ എത്തിയതെന്നാണ് കരുതുന്നതെന്ന് പൊലിസ് സുപ്രണ്ട് വോങ് ഹോ ഹോന്‍ പറഞ്ഞു. ഒന്നാം ലോക യുദ്ധ കാലത്ത് സൈനികര്‍ ഗ്രനേഡുകള്‍ പാടങ്ങളില്‍ ഉപേക്ഷിതാവാനാണ് സാധ്യതയെന്നാണ് ചരിത്രകാരാന്മാരുടെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."