55കാരന്റെ മരണം കൊലപാതകം; മകനും സഹോദരനുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍
ബദിയഡുക്ക: പെര്‍ള അറളിക്കട്ടയില് 55 കാരന് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകനും സഹോദരനുമടക്കം മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര് സംഭവത്തില്‍ പ്രതികളാകുവാന്‍ സാധ്യതയുïെന്ന് പൊലിസ് പറഞ്ഞു. പെര്‍ള അറളിക്കട്ടയില് സുന്ദര (55)യുടെ മരണമാണ് കൊലപാതകമാണെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞത്. സുന്ദരയുടെ മകനും സഹോദരനും സഹോദര പുത്രനുമാണ് അറസ്റ്റിലായത്. സുന്ദരയുടെ മകന് ജയന്ത(32), സഹോദരന് ഈശ്വര, സഹോദര പുത്രന് പ്രഭാകര (34)എന്നിവരാണ് അറസ്റ്റിലായത്.
സംഭവം സംബന്ധിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സുന്ദര മരണപ്പെട്ടത്. അന്നുരാത്രി മദ്യപിച്ചെത്തിയ സുന്ദര ഭാര്യയുമായി വഴക്കിട്ടിരുന്നു. അതിനിടെ പെര്‍ളയിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന മകന് വീട്ടിലെത്തുകയും അച്ഛനോട് തര്‍ക്കിക്കുകയും ചെയ്തു. വാക്ക് തര്‍ക്കത്തിനിടെ സുന്ദരയെ തള്ളിയിടുകയും താഴെ വീണപ്പോള്‍ വടികൊï് തലക്കടിക്കുകയുമായിരുന്നു. തലക്ക് മുറിവേറ്റ സുന്ദരയെ രാത്രി തന്നെ പെര്‍ളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മംഗളുരുവിലെ ആശുപത്രിയില്കൊïു പോകുവാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം നേരെ വീട്ടിലേക്ക് കൊïുപോകുകയായിരുന്നു. രക്തം വാര്‍ന്നൊഴുകി സുന്ദര മരിക്കുകയും വിവരം പുറംലോകം അറിയുന്നതിന് മുന്‍പു തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. വീട്ടുമുറ്റത്തെ രക്തക്കറ മറ്റാരും കാണാതിരിക്കാന്‍ ചാണകം തളിച്ച് നശിപ്പിക്കുകയും ചെയ്തു.
മരണത്തിലെ ദുരുഹത ചൂïിക്കാട്ടി സുന്ദരയുടെ സഹോദരന് കാസര്‍കോട് എ.എസ്.പി ശില്പയ്ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംശയം തോന്നിയ പൊലിസ് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് സുന്ദരയുടെ മരണത്തെ കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചതെന്നു പൊലിസ് പറഞ്ഞു. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് സഹോദരനും സഹോദര പുത്രനും അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."