'ഭരണഘടനക്കു മേലുള്ള മാപ്പര്‍ഹിക്കാത്ത പ്രഹരം'- രഞ്ജന്‍ ഗൊഗോയിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു ഗൊഗോയിയുടെ സത്യപ്രതിജ്ഞ.
ഷെയിം ഷെയിം എന്നു പറഞ്ഞാണ് സഭയിലെത്തിയ ഗൊഗോയിയെ പ്രതിപക്ഷം വരവേറ്റത്. ഗൊഗോയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് പുറത്തുപോയി. സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ തിരിച്ചെത്തിയത്.
'അങ്ങേഅറ്റം ഗൗരവകരമായ, മുന്‍പൊന്നുമുണ്ടാകാത്ത കുറ്റമാണിത്. ഭരണഘടനക്കു മേലുള്ള മാപ്പര്‍ഹിക്കാത്ത പ്രഹരമാണിത്'- കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ സഭയിലുണ്ടായിരുന്നു.
രഞ്ജന്‍ ഗൊഗോയിയെ തിങ്കളാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി.
ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതികരിക്കാമെന്നാണ് ഗൊഗോയി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."