HOME
DETAILS
MAL
വിയ്യൂരില്‍ കൊലക്കേസ് പ്രതി ജയില്‍ചാടി
backup
February 03 2019 | 20:02 PM
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി ജയില്‍ചാടി. എറണാകുളം പുത്തന്‍കുരിശ് കാടാമറ്റം സ്വദേശി മോലക്കുടി വീട്ടില്‍ രഞ്ജന്‍(48) ആണ് ജയില്‍ ചാടിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.
ജയില്‍ വളപ്പില്‍ പുറംപണിക്ക് ഇറക്കിയ സമയം രക്ഷപ്പെടുകയായിരുന്നെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലിസ് സ്റ്റേഷനിലോ 100 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."