ദിഗ് വിജയ് സിങ്ങും ഡി.കെ ശിവകുമാറും കസ്റ്റഡിയില്‍
ബംഗളൂരു: ബംഗളൂരുവില്‍ താമസിപ്പിച്ച മധ്യപ്രദേശിലെ കോണ്‍ഗ്രസ് വിമത എം.എല്‍.എമാരെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിങ്ങിനെയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു. ഡി.കെ ശിവകുമാര്‍ തന്നെയാണ് താന്‍ കസ്റ്റഡിയിലാണെന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
പൊലിസ് എന്നെ തടങ്കലില്‍ വച്ചിരിക്കുകയാണ്. ദിഗ് വിജയ് സിങ്ങിനെയോ മറ്റു നേതാക്കളെയോ കാണാന്‍ അനുവദിച്ചില്ല. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ബി.ജെ.പിക്കാര്‍ അവരെ കാണാന്‍ ഞങ്ങളെ അനുവദിച്ചില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുകയാണ് ബി.ജെ.പി. ഇതു ജനാധിപത്യത്തെ രക്ഷിക്കാ നുള്ള ഞങ്ങളുടെ പോരാട്ടത്തെ ശക്തിപ്പെടുത്തുക മാത്രമേയുള്ളൂവെന്നും ശിവകുമാര്‍ ട്വീറ്റില്‍ പറഞ്ഞു.
ദിഗ് വിജയ് സിങ്ങിനെയാണ് ആദ്യം പൊലിസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ സച്ചിന് യാദവ്, കാന്തിലാല്‍ ഭൂരിയ എന്നിവരെയും അറസ്റ്റ് ചെയ്തു.
ഇതിനു പിന്നാലെ ദിഗ് വിജയ് സിങ്ങിനെ അമൃതഹള്ളി പൊലിസ് സ്റ്റേഷനില്‍ കാണാനെത്തിയ ഡി.കെ ശിവകുമാറിനെയും മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവായ സജ്ഞന്‍ സിങ് വര്‍മയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."