കേരളത്തെ പ്രകീര്‍ത്തിച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകള്‍ അടച്ചുപൂട്ടിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള അരി വീട്ടിലെത്തിച്ചുനല്‍കാനുള്ള കേരളത്തിന്റെ നടപടികളെ പ്രകീര്‍ത്തിച്ച് സുപ്രിം കോടതി. കേരളം സ്വീകരിച്ച നടപടികളെ ഇതു രണ്ടാം തവണയാണ് സുപ്രിം കോടതി പ്രശംസിക്കുന്നത്.
സ്‌കൂളുകള്‍ അടച്ചുപൂട്ടിയതോടെ ഉച്ചക്കഞ്ഞി വിതരണം തടസപ്പെട്ടത് സംബന്ധിച്ച കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേരളത്തിന്റെ നടപടികളെ പ്രകീര്‍ത്തിച്ചത്. കേരളത്തില്‍ ഉച്ചഭക്ഷണം വീടുകളില്‍ എത്തിച്ചുനല്‍കുകയാണ്. മറ്റു സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എന്തുചെയ്യുകയാണ് എന്ന് അറിയണമെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു.
നേരത്തെ, വൈറസിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ ജയിലുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നടപടികളെ സുപ്രിം കോടതി പ്രശംസിച്ചിരുന്നു. രോഗബാധ സംശയിക്കുന്നവര്‍ക്കായി കേരളത്തിലെ ജയിലുകളില്‍ പ്രത്യേക സെല്ലുകള്‍ ഒരുക്കിയിട്ടുണ്ട്,. പുതുതായി എത്തുന്ന പ്രതികളെ ആറ് ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിച്ച ശേഷം ആണ് സ്ഥിരം സെല്ലുകളിലേക്ക് മാറ്റുന്നത്. കേരളത്തിലെ ജയിലുകളും തീഹാര്‍ ജയിലും ഒഴികെ മറ്റൊരിടത്തും ഈ സംവിധാനങ്ങള്‍ ഉള്ളതായി അറിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."