ഇ. അഹമ്മദിന്റെ നയതന്ത്രജ്ഞത പഠന വിധേയമാക്കണം: ഖാലിദ് അല്‍ മഈന
റിയാദ്: നയതന്ത്ര രംഗത്ത് ലോകത്തിന് മുന്നില്‍ ഇ. അഹമ്മദ് കാണിച്ചത് വേറിട്ടതായിരുന്നുവെന്നും ഭരണ രംഗത്തുള്ളവരും രാഷ്ട്രീയക്കാരും ഇത് പഠന വിധേയമാക്കണമെന്നും സഊദിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന പറഞ്ഞു. 'നയതന്ത്ര ഇതിഹാസം ഇ. അഹമദ് ' എന്ന തലക്കെട്ടില്‍ ജിദ്ദ- മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ നയതന്ത്രജ്ഞതക്ക് നല്ലൊരു ഉദാഹരണമായിരുന്നു സഊദി ഭരണാധികാരിയായിരുന്ന അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ ഇന്ത്യയിലെത്തിച്ചത്.
കേരളീയര്‍ അദ്ദേഹത്തെ സ്മരിക്കുന്നതോടൊപ്പം അദ്ദേഹം എങ്ങനെയാണ് ഈ വിജയപീഠത്തിലേക്ക് നടന്ന് കയറിയതെന്ന് പഠിക്കുകയും ആ മാതൃക പകര്‍ത്തുകയും വേണമെന്ന് അല്‍ മഈന ആവശ്യപ്പെട്ടു. അറബ് ന്യൂസ് മാനേജിങ് എഡിറ്റര്‍ സിറാജ് വഹാബ് മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."