ബംഗാള്‍: സി.ബി.ഐ ഉദ്യോഗസ്ഥരെ വിട്ടയച്ചു
കൊല്‍ക്കത്ത: മമതയുടെ പൊലിസ് കസ്റ്റഡിയിലടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ പുലര്‍ച്ചെ വിട്ടയച്ചു.
ഇന്നലെ രാത്രിയോടൊയാണ് ബംഗാളില്‍ അസാധാരണമയാ സംഭവങ്ങള്‍ അരങ്ങേറിയത്. കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ ബംഗാള്‍ പൊലിസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
2013ലെ ബംഗാളിലെ റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു.1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ ആരോപണം.
അതിനിടെ, സി.ബ.ിഐ സംഘത്തെ തടഞ്ഞ കൊല്‍ക്കത്ത പൊലിസ് നടപടിക്കെതിരെ സി.ബി.ഐ ഇന്ന് സുപ്രിം കോടതിയെ സമീപിക്കും. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ ആവശ്യപ്പെടും.
പ്രതിപക്ഷ നിരയിലെ നിരവധി നേതാക്കള്‍ മമതയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി, ഉമര്‍ അബ്ദുള്ള, ചന്ദ്രബാബു നായിഡു, ശരത് പവാര്‍, അഖിലേഷ് യാദവ്, കമല്‍നാഥ്, അരവിന്ദ് കെജ്‌രിവാള്‍, ജിഗ്‌നേഷ് മേവാനി എന്നിവര്‍ ഫോണില്‍ സംസാരിച്ചതായി മമത അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."