ബംഗാളിലെ പോര്: ഗവര്‍ണര്‍ വിശദീകരണം തേടി
കൊല്‍ക്കത്ത: ബംഗാളില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന നാടകീയ സംഭവങ്ങളില്‍ ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടുമാണ് ഗവര്‍ണര്‍ ത്രിപാഠി വിശദീകരണം തേടിയത്. തുടര്‍നടപടികള്‍ പരസ്യപ്പെടുത്താനാകില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.
അതേസമയം ബംഗാള്‍ സര്‍ക്കാരിനെതിരേ സുപ്രിം കോടതിയെ സമീപിക്കുമെന്ന് സി.ബി.ഐ. വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരും കോടതിയെ സമീപിച്ചേക്കും. സംസ്ഥാനത്ത് സി.ബി.ഐ.ക്ക് പ്രവര്‍ത്തനാനുമതി നല്കുന്ന 'ലെറ്റര്‍ ഓഫ് ജനറല്‍ കണ്‍സെന്റ്' കഴിഞ്ഞ നവംബറില്‍ മമതാ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
ഇന്നലെ രാത്രിയോടൊയാണ് ബംഗാളില്‍ അസാധാരണമയാ സംഭവങ്ങള്‍ അരങ്ങേറിയത്. കൊല്‍ക്കത്ത പൊലിസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ ബംഗാള്‍ പൊലിസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. മമത നേരിട്ടെത്തിയാണ് സി.ബി.ഐയെ തടഞ്ഞത്. നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2013ലെ ബംഗാളിലെ റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു.1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ ആരോപണം.
ധര്‍ണ്ണയിരിക്കുന്ന മമതാ ബാനര്‍ജിയ്ക്ക് പിന്തുണയുമായി വിവധ പ്രതിപക്ഷനേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."