HOME
DETAILS

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി: തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത് 7,568 കോടി

  
backup
February 04 2019 | 05:02 AM

mahatma-gandhi-national-rural-employment-issue-04-02-2019

 


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് താല്‍പര്യം കുറഞ്ഞതോടെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്കുള്ള കുടിശിക 7,568 കോടിയായി. സാമൂഹ്യപ്രവര്‍ത്തകയായ അരുണാറോയി വിവരാവകാശ നിയമപ്രകാരം നേടിയ രേഖയിലാണിത്.

തൊഴിലാളികളുടെ കൂലിയില്‍ 85 ശതമാനവും യഥാസമയം നല്‍കിയതായി സര്‍ക്കാര്‍ അവകാശപ്പെടുന്നെങ്കിലും 32 ശതമാനത്തിനടുത്ത് മാത്രമാണ് നല്‍കിയിരിക്കുന്നത്. 85 ശതമാനം വിതരണം ചെയ്തുവെന്ന രണ്ടു സ്വതന്ത്രപഠനങ്ങളില്‍ രണ്ടും സര്‍ക്കാര്‍ രേഖകള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 88,000 കോടിയെങ്കിലും ബജറ്റില്‍ നീക്കിവയ്ക്കാതെ, വരുന്ന സാമ്പത്തിക വര്‍ഷം പദ്ധതി തുടരാനാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു. 60,000 കോടി മാത്രമാണ് നിലവില്‍ നീക്കിവച്ചിട്ടുള്ളത്.


കുടിശിക തീര്‍ത്താല്‍ പുതിയ സാമ്പത്തിക വര്‍ഷത്തിനുമുന്‍പുതന്നെ അനുവദിച്ച തുക 52,000 കോടിയായി കുറയും. 2018 ബജറ്റില്‍ പദ്ധതി തുക 55,000 കോടിയായിരുന്നെങ്കിലും സമ്മര്‍ദത്തെത്തുടര്‍ന്ന് 6,084 കോടി അധികം അനുവദിച്ചിരുന്നു. കുടിശിക കഴിഞ്ഞ ഏഴു വര്‍ഷത്തിനകം 10 ശതമാനത്തില്‍നിന്ന് 35 ശതമാനവുമായി. തൊഴിലാളികള്‍ക്ക് കൂലി വൈകുമ്പോള്‍ അവര്‍ക്ക് നഷ്ടപരിഹാരം കൂടി ലഭിക്കണം. സര്‍ക്കാരേതര സംഘടനകള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും തുക നല്‍കുന്ന ഏജന്‍സികള്‍ ഇക്കാര്യം പരിഗണിച്ചിട്ടില്ല. ദിവസക്കൂലിയുടെ 0.05 ശതമാനം കണക്കാക്കിയാണ് നഷ്ടപരിഹാരം വേണ്ടത്.


യു.പി.എ പദ്ധതിയായതിനാല്‍ അത് നാമാവശേഷമാക്കാന്‍ മോദി സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചിരുന്നതായി ആരോപണമുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 61,084 കോടിയാണ് പദ്ധതി ചെലവെന്നിരിക്കേ, ബജറ്റില്‍ അനുവദിച്ചത് 60,000 കോടിയാണ്. പദ്ധതിയുള്ള സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഭൂരിഭാഗത്തിലും കഴിഞ്ഞ വര്‍ഷം ചുരുങ്ങിയ വേതനത്തില്‍ വരുത്തിയത് 2.9 ശതമാനം വര്‍ധന മാത്രമാണ്.

പദ്ധതിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കുറവായിരുന്നു ഇത്. പത്തിടത്ത് വര്‍ധനയുണ്ടായില്ല. അഞ്ചിടത്ത് രണ്ടുരൂപയാണ് വര്‍ധിപ്പിച്ചത്. കൂടുതല്‍ ഫണ്ട് ലഭിച്ചില്ലെങ്കില്‍ ഏപ്രിലിലെ അവലോകനത്തിനുശേഷം വേതനം ഇനിയും കുറയും.
2006-07 ലാണ് യു.പി.എ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയത്. നൈപുണ്യമില്ലാത്ത തൊഴിലാളികള്‍ക്ക് ഗ്രാമങ്ങളില്‍ പ്രതിവര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്നതാണ് പദ്ധതി. കൃഷിനാശമോ വരള്‍ച്ചയോ വെള്ളപ്പൊക്കമോ ഉണ്ടായിടങ്ങളില്‍ ഇത് 150 ദിവസമാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  7 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  8 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  8 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  9 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 hours ago