HOME
DETAILS

കേരളത്തിലെ പച്ചക്കറികള്‍ക്കുള്ള വിലക്ക് സഊദി ഇതുവരെ നീക്കിയില്ല

  
backup
February 04 2019 | 06:02 AM

veg-export-from-kerala-in-prohibited-now-04-02-2019


അശ്‌റഫ് കൊണ്ടോട്ടി #

 

നിപാ വൈറസിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കയറ്റുമതി വിലക്കാണ് ഇപ്പോഴും തുടരുന്നത്


കൊïോട്ടി: നിപാ വൈറസിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് സഊദി അറേബ്യയിലേക്കുള്ള പഴം-പച്ചക്കറി കാര്‍ഗോ കയറ്റുമതി വിലക്ക് ഇതുവരെ നീക്കിയില്ല. സംസ്ഥാനം നിപാ വൈറസ് മുക്തമായി പ്രഖ്യാപിച്ചതോടെ കേരളത്തില്‍ നിന്നുള്ള കാര്‍ഗോ ഉല്‍പന്നങ്ങള്‍ക്കുള്ള നിരോധനം സഊദി അറേബ്യ ഒഴികെയുള്ള മുഴുവന്‍ രാജ്യങ്ങളും പിന്‍വലിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മെയ്മുതല്‍ തുടരുന്ന കാര്‍ഗോ കയറ്റുമതി നിയന്ത്രണം സഊദി അറേബ്യ ഇതുവരെ പിന്‍വലിച്ചിട്ടില്ല.


ഇതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് കരിപ്പൂരില്‍ നിന്നടക്കം സഊദിയിലേക്ക് പച്ചക്കറികള്‍ കയറ്റി അയക്കുന്നത്.


കൊച്ചിയില്‍ നിന്ന് സഊദി എയര്‍ലെന്‍സും എയര്‍ഇന്ത്യയും കരിപ്പൂരില്‍ നിന്ന് സഊദി എയര്‍ലെന്‍സും ദിനേന സര്‍വിസുകള്‍ നടത്തുമ്പോഴും ഇവിടെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഉല്‍പന്നങ്ങള്‍ വിമാനത്തില്‍ അയക്കാന്‍ അനുമതിയില്ല. നിലവില്‍ തമിഴ്‌നാട്ടിലെ പച്ചക്കറികള്‍ ആ സംസ്ഥാനത്തിന്റെ പേരിലാണ് കേരളത്തില്‍ നിന്ന് അയക്കുന്നത്. കോയമ്പത്തൂരില്‍ പരിശോധന കഴിഞ്ഞ് ട്രക്കുകളില്‍ കരിപ്പൂരിലും കൊച്ചിയിലുമെത്തിച്ചാണ് കാര്‍ഗോ ഇത്തരത്തില്‍ സഊദിയിലേക്ക് അയക്കുന്നത്. ഇത് കയറ്റുമതിക്കാര്‍ക്ക് കനത്ത നഷ്ടമാണുïാക്കുന്നത്.
സഊദിയിലേക്കുള്ള കാര്‍ഗോ നിയന്ത്രണം പിന്‍വലിക്കണമെന്ന് കയറ്റുമതിക്കാരും കേരള സ്‌റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍ പ്രൈസസും നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപ്പിലായിട്ടില്ല. കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് വലിയ വിമാന സര്‍വിസുകള്‍ വര്‍ധിക്കുമ്പോഴും കേരളത്തിലെ പച്ചക്കറികള്‍ അയക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു വിമാനത്തില്‍ 12 മുതല്‍ 15 ടണ്‍വരെ വരെ കാര്‍ഗോ കയറ്റാനാകുമെങ്കിലും നിയന്ത്രണം മൂലം ഇതിന് കഴിയാതെ വരികയാണ്. നേരത്തെ മലബാറിലെ നാടന്‍ പച്ചക്കറികളും പഴങ്ങളും യഥേഷ്ടം സഊദിയിലേക്ക് കയറ്റി അയച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സിപിഎം തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ചര്‍ച്ചയില്‍ തീരുമാനം ബുധനാഴ്ച

Kerala
  •  2 months ago
No Image

ദന ചുഴലിക്കാറ്റ് കരതൊട്ടു; ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago