യാത്രക്കാരെ കൊള്ളയടിക്കുന്ന നടപടി റെയില്‍വേ അവസാനിപ്പിക്കണം: എന്‍.സി.പി
കോട്ടയം: സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ക്ക് അഡീഷണലായി സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള റെയില്‍വേയുടെ തീരുമാനം ലക്ഷക്കണക്കിന് വരുന്ന ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിക്കുന്നതിന് വേണ്ടിയാണെന്ന് എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ആനന്ദക്കുട്ടന് പറഞ്ഞു.
മഴ സീസണില്‍ റെയില്‍വേ യാത്രക്കാരുടെ ദുരിതമേറുമ്പോഴാണ് ഈ ചൂഷണം തുടങ്ങിയിരിക്കുന്നത്. നിലവില്‍ കേരളത്തിലേക്ക് ഓടുന്ന ട്രെയിനുകളെല്ലാം കാലപഴക്കം ചെന്ന ബോഗികളാണ്. ട്രെയിന്‍ യാത്രക്കാര്‍ക്ക് മതിയായ സുരക്ഷിതത്വം പോലും ഇല്ലാത്ത സാഹചര്യത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രായലയത്തിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ തുടരുന്നത്. ചരക്കുകൂലി അടിക്കടി വര്‍ധിപ്പിക്കുന്നതിലൂടെ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വിലക്കയറ്റവും വര്‍ധിച്ചിരിക്കുകയാണ്.
രണ്ടു വര്‍ഷം പിന്നിടുന്ന ബിജെപി സര്‍ക്കാര്‍ രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ്. യാത്രക്കാരെ കൊള്ളയടിക്കുന്ന ഈ നിലപാട് കേന്ദ്ര റെയില്‍വേ മന്ത്രാലയം അടിയന്തരമായി പിന്‍വലിക്കണമെന്നും പി.കെ ആനന്ദക്കുട്ടന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."