അമ്മാവനും മരുമകനുമില്ല, തെരഞ്ഞെടുപ്പില്‍ എല്ലാവരും എതിരാളികള്‍- ശിവപാല്‍ യാദവ്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ അമ്മാവനാണോ ജ്യേഷ്ഠനാണോ എന്നൊന്നും നോക്കില്ലെന്നും രാഷ്ട്രീയപരമായി എതിരാളികള്‍ ആണോ എന്ന് മാത്രമേ നോട്ടമുള്ളൂവെന്ന് പ്രകൃതിശീല്‍ സമാജ്വാദി പാര്‍ട്ടി( ലോഹിയ) അധ്യക്ഷന്‍ ശിവപാല്‍ യാദവ്. ഫിറോസാബാദില്‍ നിന്ന് മത്സരിക്കാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചാണ് ശിവപാലിന്റെ പരാമര്‍ശം. സമാജ്വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം ഗോപാല്‍ യാദവിന്റ മകനായ അക്ഷയ് യാദവാണ് നിലവില്‍ ഫിറോസാബാദ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
മുലായം സിങ്ങിന്റെ സഹോദരനാണെന്നതോ അഖിലേഷ് യാദവിന്റെ അമ്മാവനാണെന്നതോ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. തന്നെ സംബന്ധിച്ച് അവരെല്ലാം രാഷ്ട്രീയ എതിരാളികള്‍ മാത്രമാണ്- ശിവപാല്‍ യാദവ് പറഞ്ഞു.
ശിവപാല്‍ മത്സരിക്കുന്നുവെന്നത് തന്നില്‍ ഒരു മാറ്റവും വരുത്തില്ലെന്നും നിലവില്‍ വൃത്തിയുള്ള ഒരു വൃത്തിഹീനമാക്കുന്ന ബി,ജെ,പി പ്രതിനിധിയാണ് ശിവപാലെന്നും കഴിഞ്ഞ ദിവസം അക്ഷയ് യാദവ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."