സര്‍ഗാസ്മൃതി 2019 സമാപിച്ചു
#അഹമ്മദ് പാതിരിപ്പറ്റ
ദോഹ: തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് ഖത്തര്‍ അലുംനിയുടെ വാര്‍ഷികാഘോഷങ്ങള്‍ സര്‍ഗ്ഗസ്മൃതി 2019 സമാപിച്ചു. പ്രസിഡന്റ് മുഹമ്മദ് സജീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ICBF പ്രസിഡന്റ് പി.എന്‍ ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ISC മാനേജ്‌മെന്റ് കമ്മിറ്റിയംഗം ഷറഫ് പി.ഹമീദ് മുഖ്യാതിഥി ആയിരുന്നു. മര്‍സൂഖ് തൊയക്കാവ് സ്വാഗതം ആശംസിച്ചു. അഡൈ്വസറി ബോര്‍ഡ് അംഗം അഷറഫ് ചിറക്കല്‍, പൂര്‍വ്വ വിദ്യാര്‍ഥിയും അധ്യാപകരുമായിരുന്ന CMP യൂസുഫ് സാര്‍, മജീദ് സാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി എ.കെ ജലീല്‍ നന്ദി പ്രകാശനം നടത്തി.
അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി IMARA ഹെല്‍ത്ത് കെയര്‍ നല്‍കുന്ന മെഡിക്കല്‍ ഡിസ്‌കൗണ്ട് കാര്‍ഡിന്റെ വിതരണം Regency Group Qatar, Regional Director അഷ്‌റഫ് ചിറക്കല്‍ നിര്‍വഹിച്ചു. IMARA ഹെല്‍ത്ത് കെയര്‍ അലുംനി അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി സൗജന്യ മെഡിക്കല്‍ ചെക്കപ്പ് സംഘടിപ്പിച്ചു.
അംഗങ്ങളും കുടുംബങ്ങളും ചേര്‍ന്നവതരിപ്പിച്ച ഒപ്പന, നൃത്തം, മാപ്പിളപ്പാട്ടുകള്‍ തുടങ്ങിയ കലാപരിപാടികളും കലാലയ ഓര്‍മകളെ തൊട്ടുണര്‍ത്തിയ സ്‌കിറ്റും പരിപാടിയില്‍ ശ്രദ്ധേയമായി. ഖത്തറിലെ കലാ രംഗത്തെ ശ്രദ്ധേയ സാന്നിധ്യങ്ങളായ അജയ് ഭരതന്‍, മുത്തലിബ് മട്ടന്നൂര്‍, രാഗേഷ് ഹരീന്ദ്രന്‍ എന്നിവരെ വേദിയില്‍ ആദരിക്കുകയുണ്ടായി. ഉച്ചഭക്ഷണത്തോടുകൂടി ആരംഭിച്ച പരിപാടികള്‍ നാടന്‍ പാട്ടുകള്‍ ഗസല്‍ സന്ധ്യ എന്നിവയോടു കൂടി അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."