കൊവിഡ്-19: കോഴിക്കോട് ജില്ലയില്‍ പുതുതായി 701പേര്‍ ഉള്‍പ്പെടെ 5668 പേര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 701 പേര്‍ ഉള്‍പ്പെടെ ആകെ 5668 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു. മെഡിക്കല്‍ കോളജില്‍ മൂന്നുപേരും ബീച്ച് ആശുപത്രിയില്‍ ഏഴു പേരും ഉള്‍പ്പെടെ ആകെ 10 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്.
അതേ സമയം മെഡിക്കല്‍ കോളജില്‍ നിന്ന് രണ്ട് പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് നാലു പേരെയും ഉള്‍പ്പെടെ ആറു പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. 10 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 126 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 114 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. ഇനി എട്ട് പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു.
കൊറോണ കരുതല്‍ നടപടിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അധ്യക്ഷതയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. കൂടാതെ സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദങ്ങളിലെ ജീവനക്കാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കൊവിഡ്-19 പുതിയ മാര്‍ഗരേഖയെക്കുറിച്ച് പരിശീലനം നല്‍കി. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി.
സോഷ്യല്‍ മീഡിയയിലൂടെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് മേയര്‍, സിറ്റി കമ്മീഷണര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, റൂറല്‍ എസ്.പി. എന്നിവരുടെ സന്ദേശങ്ങളടങ്ങിയ വീഡിയോ ക്ലിപ് തയ്യാറാക്കി വാട്ട്‌സ്അപ്പിലൂടെ പ്രചരിപ്പിച്ചക്കുക. വാര്‍ഡ് തല ദ്രുതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക. ജില്ലാ തലത്തില്‍ തയ്യാറാക്കിയ പോസ്റ്ററുകളും ബിറ്റ് നോട്ടീസുകളും വിവിധ വിവിധ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാനും തീരുമാനിച്ചു. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."